ഉഡുപ്പി കൊച്ചിന്‍ ഷിപ് യാര്‍ഡിന് 580 കോടിയുടെ കപ്പല്‍നിര്‍മാണ കരാര്‍

Posted on: June 16, 2023

കൊച്ചി : നോര്‍വേയിലെ വിത്സണ്‍ഷിപ്പോണിങ്ങിനുവേണ്ടി ആറു ചരക്കുകപ്പലുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡിന്. കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഉഡുപ്പിയിലെ ഷിപ്‌യാര്‍ഡ്. ന്യൂ ജനറേഷന്‍ ഡീസല്‍ ഇലക്ട്രിക് 3500 ഡിഡബ്ല്യുടി ജനറല്‍ കാര്‍ഗോ വെസലിന്റെ രൂപകല്പ്പനയ്ക്കും നിര്‍മാണത്തിനുമുള്ളതാണ് കരാര്‍.

തുടര്‍ന്ന് എട്ടു കപ്പലുകള്‍കൂടി നിര്‍മിക്കാനുള്ള സാധ്യതകൂടി ഉള്ളതാണ് കരാര്‍. 580 കോടി രൂപയുടെയാണ് കരാര്‍. ആദ്യകപ്പല്‍ 2004 ഡിസംബറോടെ നല്‍കി. 2020 മാര്‍ച്ചിനുള്ളില്‍ മുഴുവന്‍ കപ്പലുകളും കൈമാറാനാണ ്ഉദ്ദേശിക്കുന്നത്.

നെതര്‍ലാന്‍ഡ്‌സിലെ കോമാഷിപ് ഇന്റര്‍നാഷണലാണ് കപ്പല്‍ രൂപകല്പ്പന ചെയ്തിട്ടുള്ളത്. വിന്‍ഡ് ഫോയില്‍ യൂണിറ്റുകളും ബാറ്ററി ഹൈബ്രീഡ് സിസ്റ്റങ്ങളും സ്ഥാപിക്കാവുന്ന പരിസ്ഥിതി സൗഹൃദ ഡീസല്‍ ഇലക്ട്രിക്ക് യാനമാണിത്.