കൊച്ചിന്‍ ഷിപ്യാഡിന് മികച്ച ലാഭം

Posted on: November 9, 2023

കൊച്ചി : സാമ്പത്തിക വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ കൊച്ചിന്‍ ഷിപാഡിന് 181.53 കോടി രൂപ ലാഭം. 60 ശതമാനമാണു വര്‍ധന. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 112.79 കോടി രൂപയായിരുന്നു ലാഭം.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള വാര്‍ഷിക മൊത്തവരുമാനം 1011.72 കോടിയായി; വര്‍ധന 48.09 %. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 8 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചു. മുഖവില 10 രൂപയില്‍ നിന്ന് 5 രൂപയാക്കി 2 ഓഹരികളാക്കി വിഭജിക്കാനും തീരുമാനമായി. വിഭജന തീയതി പിന്നീടു തീരുമാനിക്കും.