ക്രെഡായ് ന്യൂ ഇന്ത്യ സമ്മിറ്റ് വിശാഖപട്ടണത്ത്

Posted on: April 21, 2022

കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (ക്രെഡായ്) സംഘടിപ്പിക്കുന്ന ന്യൂ ഇന്ത്യ സമ്മിറ്റിന്റെ നാലാം പതിപ്പ് ഏപ്രില്‍ 29 മുതല്‍ 30 വരെ വിശാഖപട്ടണത്ത് നടക്കും. മെട്രോ ഇതര നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയും വികസനവും വര്‍ധിപ്പിക്കുക എന്നതാണ് ഇത്തവണത്തെ ചര്‍ച്ചാ വിഷയം. ക്രെഡായിയുടെ ലഘു ചെറുകിട ഇടത്തരം സംരംഭക വിഭാഗമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ടയര്‍ 2, 3, 4 വിഭാഗങ്ങളില്‍ പെടുന്ന നഗരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഹൈലൈറ്റ് ചെയ്യുന്നതിനുമുള്ള ഒരു വേദിയാണ് ന്യൂ ഇന്ത്യ ഉച്ചകോടി.

കോവിഡ് – 19 മഹാമാരി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ബിസിനസ്സുകളെയും സമ്പദ്വ്യവസ്ഥയെയും ബാധിച്ചു. നിര്‍മ്മാണ വസ്തുക്കളുടെ കുതിച്ചുയരുന്ന വില, പരിശീലനം ലഭിച്ച തൊഴിലാളികളുടെയും മറ്റ് വിഭവങ്ങളുടെയും ദൗര്‍ലഭ്യം, അപ്രായോഗികമായ നിയമപരവും നിയന്ത്രണപരവുമായ ആവശ്യകതകള്‍ തുടങ്ങിയവയെല്ലാം റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. ക്രൂസ്: നാവിഗേറ്റ് ദി ഫ്യുച്ചര്‍ എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ വിഷയം.

വ്യവസായ മേഖലയിലെ വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍, കണ്‍സള്‍ട്ടന്റുമാര്‍, സര്‍ക്കാര്‍ പങ്കാളികള്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുകയും , പ്രശ്ന പരിഹാര നിര്‍ദേശങ്ങള്‍ , വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം, മെട്രോകളിലെ തിരക്ക് കുറയ്ക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ജിഡിപിയുടെ വളര്‍ച്ചയ്ക്കും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും ഉറപ്പാക്കുക എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ പങ്കിടുകയും ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ലേറെ പ്രതിനിധികള്‍ പങ്കെടുക്കും.

വികസനത്തിന്റെയും താമസത്തിന്റെയും കാര്യത്തില്‍ മെട്രോ നഗരങ്ങള്‍ അവയുടെ സാച്ചുറേഷന്‍ പോയിന്റില്‍ എത്തിയിരിക്കുന്നുവെന്നും എന്നാല്‍ ടയര്‍ 2, ടയര്‍ 3 നഗരങ്ങള്‍ ഇന്നും തുടരുകയാണെന്നും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഇത്തരം നഗരങ്ങളില്‍ വലിയ സാധ്യതകളും അവസരങ്ങളുമുണ്ടെന്നും ക്രെഡായ് നാഷണല്‍ വൈസ് പ്രസിഡന്റ് ജി. രാം റെഡ്ഡി പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ ഒരു പ്രധാന ഉത്തേജകമായ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖല നിലവില്‍ വികസനത്തിന്റെ കാര്യത്തില്‍ ഒരു വിപ്ലവത്തിന് തയ്യാറെടുക്കുകയാണെന്ന് ന്യൂ ഇന്ത്യ സമ്മിറ്റ് കണ്‍വീനര്‍ ധര്‍മേന്ദര്‍ വരദ ചൂണ്ടിക്കാട്ടി.രാജ്യത്തെ മെട്രോ ഇതര നഗരങ്ങളായിരിക്കും പുതിയ വിപ്ലവം നയിക്കുക. ന്യൂ ഇന്ത്യ ഉച്ചകോടി ലക്ഷ്യമിടുന്നത് ഈ മേഖലയുടെ അപാരമായ വളര്‍ച്ചയിലേക്ക് ടയര്‍2, 3, 4 നഗരങ്ങളെയും നയിക്കുക എണ്ണഗത്താണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ചെറിയ നഗരങ്ങളുടെ വികസനത്തിലൂടെയും താങ്ങാനാവുന്ന ഭവന വിഭാഗത്തില്‍ വര്‍ധിച്ച നിക്ഷേപത്തിലൂടെയും മാത്രമേ 2022-ഓടെ എല്ലാവര്‍ക്കും വീട് എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

 

TAGS: Credai |