ഹാൾമാർക്കിംഗ് മുദ്ര പതിക്കാൻ കാലതാമസമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ്

Posted on: July 21, 2021

കൊച്ചി : സ്വര്‍ണാഭരണങ്ങള്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ (യു.ഐ.ഡി.) മുദ്ര പതിപ്പിക്കുന്നതിന് മൂന്നു ദിവസത്തില്‍ കൂടുതലെടുക്കുന്നതായി ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ.). ഇത് സ്വര്‍ണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ഹാള്‍ മാര്‍ക്കിംഗിലെ കാലതാമസം വ്യാപാരത്തെ ബാധിക്കുന്നതായും അസോസിയേഷന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഹാള്‍മാര്‍ക്കിംഗിന് കൊടുത്ത ആഭരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായും പരാതിയുണ്ട്. സെര്‍വര്‍, സോഫ്റ്റ് വേയര്‍ പ്രശ്‌നങ്ങളാണ് കാലതാമസത്തിനു കാരണമായി സെന്ററുകള്‍ പറയുന്നതെന്ന് സംഘടനാ സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.

ഈ സാഹചര്യം തുടര്‍ന്നാല്‍ സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ അരുണ്‍ രാംദാസ് നായ്, എന്‍.വി. പ്രകാശ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.