കേരള ഗ്രാൻഡ് ജുവല്ലറി ഫെസ്റ്റ് 7000 ത്തോളം പേർ സന്ദർശിച്ചു

Posted on: November 29, 2021

കൊച്ചി : ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച കേരള ഗ്രാന്‍ഡ് ജൂവലറി ഫെസ്റ്റ് സമാപിച്ചു. മൂന്നു ദിവസമായി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന മേളയില്‍ സ്വര്‍ണം, വെള്ളി, വജ്ര വ്യാപാരികളായ ഏഴായിരത്തോളം പേര്‍ സന്ദര്‍ശിച്ചതായി സംഘാടകര്‍ അറിയിച്ചു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാപാരികളും മേളയിലെത്തി. വിവിധസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആഭരണനിര്‍മ്മാതാക്കള്‍ ലോകോത്തര ഡിസൈനുകള്‍ പ്രദര്‍ശിപ്പിച്ചു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഏറ്റവും ശ്രദ്ധേയമായത്.

അവസാനദിവസമായ ഇന്നലെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുളള വ്യാപാരികളും ജനപ്രതിനിധികളും മേള സന്ദര്‍ശിച്ചു. സമാപനച്ചടങ്ങില്‍ കെ.ബാബു എം.എല്‍.എ പങ്കെടുത്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത, ജനറല്‍ സെക്രട്ടറി സക്കീര്‍ക്ബാല്‍, ട്രഷറര്‍ പി.വി. തോമസ്, മേളയ്ക്ക് ചുക്കാന്‍ പിടിച്ച രാജന്‍. കെ.തോപ്പില്‍, അഗസ്‌സിറിള്‍, പോള്‍ ഡേവിസ്, പി.ടി. സോളമന്‍, മനോജ് വിശ്വനാഥ്, ജോയ് ചിറ്റിലപ്പള്ളി, ജോര്‍ജ് തായങ്കേരി, സി.എ ചന്ദ്രന്‍ എന്നിവരെ ആദരിച്ചു.