കേരളാ ജെം & ജുവലറി ഷോ ആറിന് ആരംഭിക്കും

Posted on: December 5, 2014

kerala-Gem-and-Jjewellery-s

ജുവല്ലറി വ്യാപാര പ്രദർശനവുമായ കേരള ജെം ആൻഡ് ജുവലറി ഷോ (കെ.ജി.ജെ.എസ്) -യുടെ 7-ാമത് എഡിഷൻ ഡിസംബർ 6 മുതൽ 8 വരെ കൊച്ചി നെടുമ്പാശേരി സിയാൽ എക്‌സിബിഷൻ സെന്ററിൽ നടക്കും. ഈ ത്രിദിന പ്രദർശനം ഇന്ത്യയിലെ ഏറ്റവും മുന്തിയ ജുവല്ലറി നിർമാതാക്കളെയും സാങ്കേതിക സേവന ദതാക്കളെയും ഒരുമിച്ച് കൂട്ടിച്ചേർക്കുകയും അവരുടെ ഏറ്റവും പുതിയ ഉത്പന്നങ്ങളും ഡിസൈനുകളും ദക്ഷിണേന്ത്യയിലെയും, ദുബായ്, മലേഷ്യ. സിംഗപ്പൂർ, യു.എസ്.എ എന്നിവിടങ്ങളിലെയും ആഭരണ റീട്ടെയ്‌ലർമാർക്കും മുന്നിൽ പ്രദർശിപ്പിക്കും.

സംസ്ഥാന വ്യവസായ വകുപ്പും ജുവല്ലറി മാഗസിനായ ദി ആർട്ട് ഓഫ് ജുവലറിയും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. 250 ലേറെ സ്റ്റാളുകളും സ്വർണം, വെള്ളി, ഡയമണ്ട്, മെഷീനറി എന്നിവയ്ക്ക് ഊന്നൽ നൽകുന്ന നാല് പവലിയനുകളും മേളയിൽ ഉണ്ടായിരിക്കും. വേൾഡ് ഗോൾഡ് കൗൺസിലിൽ ആസ്വാ ബ്രാൻഡിനായി 9 സ്വർണാഭരണ നിർമാതാക്കളുമൊത്ത് പ്രത്യേക പവിലിയൻ അവതരിപ്പിക്കുന്നുണ്ട്. 3,000 ലേറെ വ്യാപാര സന്ദർശകർ ഇതിനോടകം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

കൂടാതെ 8000 മുതൽ 10,000 വരെ വരുന്ന ഗൗരവസ്വഭാവമുള്ള വ്യാപാര സന്ദർശകർ 3 ദിവസത്തെ പ്രദർശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫാഷൻഷോ, അവാർഡ് നൈറ്റ്, വജ്രത്തെയും നിറമുള്ള കല്ലുകളെയും കുറിച്ച് വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവ പ്രദർശനത്തിലുണ്ടാകുമെന്ന് കേരള ജെം ആന്റ് ജുവലറി ഷോ 2014 ന്റെ കൺവീനറും ചീഫ് പേട്രണുമായ പി. വി. ജോസ് പറഞ്ഞു.

ആറിന് രാവിലെ 11 ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു പ്രദർശനം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് ആഭരണ നിർമാതാക്കൾക്ക് മികച്ച വേദിയായിരിക്കും കെ.ജി.ജെ.എസ് 2014 എന്ന് ആർട്ട് ഓഫ് ജുവലറി മാനേജിംഗ് ഡയറക്ടറായ സുമേഷ് വധേര അഭിപ്രായപ്പെട്ടു.

പ്രമുഖ വ്യാപാര അസോസിയേഷനുകളായ ജുവല്ലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (ജെ.എം.എ), കേരള ജുവല്ലറി ഫെഡറേഷൻ (കെ.ജെ.എഫ്), കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്‌സ് അസോസിയേഷൻ (കെ.ജി.എസ്.ഡി.എ), ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജുവല്ലേഴ്‌സ് അസോസിയേഷൻ (ഐ.ബി.ജെ.എ), ഇന്ത്യൻ ജുവല്ലേഴ്‌സ് അസോസിയേഷൻ (ഐ.ജെ.ഇ), ദുബായ് ഗോൾഡ് ആൻഡ് ജുവല്ലറി ഗ്രൂപ്പ് (ഡി.ജി.ജെ.ജി) എന്നിവ കെ.ജി.ജെ.എസ് 2014 നെ പിന്തുണയ്ക്കുന്നുണ്ട്.