ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ഷോപ്പിംഗ് ഫെസ്റ്റിവലുമായി സഹകരിക്കും

Posted on: November 4, 2014

gksf-box

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലുമായി സഹകരിക്കും. ടൂറിസം മന്ത്രി എ. പി. അനിൽകുമാറുമായി നടത്തിയ ചർച്ചയിലാണ് മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും ഷോപ്പിംഗ് ഫെസ്റ്റിവലുമായി സഹകരിക്കുവാൻ തീരുമാനിച്ചത്.

ഫെസ്റ്റിവൽ കാലയളവിൽ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുവാനുതകുന്ന നികുതി ഇളവുകൾ നല്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഈ മേഖല നേരിടുന്ന വിഷയങ്ങൾ സർക്കാർ തലത്തിൽ ഗൗരവമായി ആലോചിക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്താമെന്ന് മന്ത്രി ഉറപ്പു നല്കി.

ജികെഎസ്എഫ്. ഡയറക്ടർ മുഹമ്മദ് അനിൽ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ, രക്ഷാധികാരി ഗിരിരാജൻ, ജനറൽ സെക്രട്ടറി റാം മോഹൻ കമ്മത്ത്, വർക്കിംഗ് പ്രസിഡന്റ് റോയ് പാലത്ര ട്രഷറർ അബ്ദുൽ നാസർ, വൈസ് പ്രസിഡന്റ് സത്താർ, സെക്രട്ടറി കണ്ണൻ സംസ്ഥാന സമിതി അംഗങ്ങളായ റിയാസ്, സന്തോഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.