വാറ്റ് ആംനെസ്റ്റി പുനഃപരിശോധിക്കണം : ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Posted on: November 28, 2020

കൊച്ചി : വാറ്റ് കുടിശികയുമായിബന്ധപ്പെട്ടു സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംനെസ്മി പദ്ധതി പ്രായോഗികമല്ലാത്തതിനാല്‍ പുനഃപരിശോധിക്കണമെന്ന് ഓള്‍ കേരളഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ച്
ന്റ്‌സ് അസോസിയേഷന്‍.

ആംനെസ്റ്റി സമ്പൂര്‍ണ പരാജയമാണ്. 5 ലക്ഷത്തോളം വ്യാപാരികളാണു കേസുകളില്‍ കുടുങ്ങിക്കിടക്കുന്നത്. 21,000 വ്യാപാരികള്‍ മാത്രമാണ് ഓപ്ഷന്‍ നല്‍കിയിട്ടുള്ളതെന്നാണു സര്‍ക്കാര്‍ തന്നെ പറയുന്നത്. കാലഹരണപ്പെട്ട വാറ്റിന്റെ പേരില്‍, നിയമപരമല്ലാത്ത കുടിശിക പിരിക്കാന്‍ കേരള സര്‍ക്കാരിനു മാത്രമായി അവകാശമുണ്ടോ? 10,000 രൂപയുടെ പിഴവു കണ്ടത്തിയാല്‍ ഒരു കോടി രൂപയുടെ നികുതിയും പിഴയും അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നതു നീതീകരിക്കാനാകില്ല.

ജി എസ് റ്റി റജിസ്‌ട്രേഷന്‍ എടുത്തവരെ പിഴിയുന്ന സമീപനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നും ധനമന്ത്രി വ്യാപാരികളുമായി ചര്‍ച്ചയ്ക്കു തയാറാക ണമെന്നും സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ അഭ്യര്‍ഥിച്ചു.