പി. കെ .വാരിയരുടെ നൂറാം പിറന്നാൾ ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Posted on: June 2, 2021

കോട്ടയ്ക്കല്‍ : ഡോ. പി.കെ. വാരിയരുടെ നൂറാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള ഓണ്‍
ലൈന്‍ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാനം ചെയ്തു. ആയുര്‍വേദത്തിന്റ ശാസ്ത്രീയതയാണ് വാരിയര്‍ മുന്നോട്ടുവെച്ചതും ലോകത്തബോധ്യപ്പെടുത്തിയതുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച് രൂപംകൊണ്ട് ഉജ്ജ്വലവ്യക്തിത്വമാണ് ഡോ. വാരിയരുടേത്. നൂറുവയസ്സ് പൂര്‍ത്തിയാക്കാന്‍ കഴിയുക എന്നത് അത്യപൂര്‍വം പേര്‍ക്കു മാത്രം ലഭിക്കുന്ന ധന്യതയാണന്നുപറഞ്ഞ മുഖ്യമന്ത്രി, പിറന്നാള്‍ ആശംസയും നേര്‍ന്നു.

കെ.കെ. ആബിദ് ഹുസൈന്‍തങ്ങള്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മലപ്പുറം കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായി. കോട്ടയ്ക്കല്‍ നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീര്‍, മുന്‍കേന്ദ്ര ആയുഷ് സെക്രട്ടറി ശൈലജചന്ദ്ര, ആര്യവൈദ്യശാലാ ട്രിസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.ജി.സി. ഗോപാലപിള്ള എന്നിവര്‍ സംസാരിച്ചു.

എടവത്തിലെ കാര്‍ത്തികയാണ് വാരിയരുടെ ജന്മനക്ഷത്രം. ‘ശതപൂര്‍ണിമ’യുടെ ഭാഗമായി ജൂണ്‍ മൂന്നിന് മൈസൂരു ജെ.എസ്.എസ്. ആയുര്‍വേദ കോളേജുമായി സഹകരിച്ച് ശാസ്ത്രസെമിനാര്‍ ഓണ്‍ലൈനായി നടത്തും.

എട്ടിന് വൈദ്യരത്‌നം പി.എസ്. വാരിയര്‍ ആയുര്‍വേദ കോളേജുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ഒരു പ്രഭാഷണപരമ്പരയും ഒരുക്കുന്നുണ്ട്.

 

TAGS: P. K. Warrier |