കെ.എഫ്.സി.യുടെ ബിസിനസ് റെക്കോഡ് ഉയരത്തില്‍

Posted on: April 8, 2021

കൊച്ചി : പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ ആസ്തി പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ച് 2020-21 സാമ്പത്തിക വര്‍ഷം 1,349 കോടി രൂപ ഉയര്‍ന്ന് 4,700 കോടി രൂപയിലെത്തി. ഇതു റെക്കോഡാണ്.

വായ്പാ അനുമതിയിലും തിരിച്ചടവിലും വന്‍ വര്‍ധന രേഖപ്പെടുത്തി. 2020-21-ല്‍ 4,139 കോടി രൂപയുടെ വായ്പാ അനുമതികളാണ് നല്‍കിയത്. 244 ശതമാനമാണ് വളര്‍ച്ച. വായ്പാ വിതരണം 258 ശതമാനം ഉയര്‍ന്ന് 3,729 കോടി രൂപയിലെത്തി.

പ്രതിസന്ധി ഘട്ടത്തിലും വായ്പാ തിരിച്ചടവില്‍ 262 ശതമാനം വര്‍ധനയുണ്ടായി. മുന്‍ വര്‍ഷം 1,082 കോടി രൂപയായിരുന്ന വായ്പാ തിരിച്ചടവ് 2,833 കോടി രൂപയായി ഉയര്‍ന്നു. പലിശ വരുമാനം 334 കോടിയില്‍നിന്ന് 131 ശതമാനം വര്‍ധിച്ച് 436 കോടിയിലെത്തി.

മികച്ച പ്രവര്‍ത്തനം കൊണ്ടും ചെലവുകള്‍ ചുരുക്കിയതു കൊണ്ടും മികച്ച അറ്റാദായം കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.എഫ്.സി. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു.

 

TAGS: KFC |