ആഗോള നിക്ഷേപകസംഗമം ജനുവരിയില്‍

Posted on: November 1, 2019

തിരുവനന്തപുരം : നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ആഗോള നിക്ഷേപകസംഗമം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി ഇ. പി. ജയരാജന്‍ നിയമസഭയെ അറിയിച്ചു. ജനുവരി ഒമ്പത്, 10 തീയതികളില്‍ കൊച്ചിയിലാണ് സംഗമം. നഷ്ടത്തിലായിരുന്ന ആറു പൊതുമേഖലാ സ്ഥാപനങ്ങളെ ഈ സര്‍ക്കാര്‍ ലാഭത്തിലാക്കിയിട്ടുണ്ട്. കെ. എം. എം. എല്‍., ട്രാവന്‍കൂര്‍ ടൈറ്റാനിയം, ടി.സി.സി., ട്രാന്‍ഫോര്‍മേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍ കേരള, കെ. എസ്. ഐ. ഇ., കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്‌സ് എന്നിവയാണ് ലാഭത്തിലായതെന്നും മന്ത്രി അറിയിച്ചു.

TAGS: E.P Jayarajan |