ആയൂര്‍ഷീല്‍ഡ് പദ്ധതിയുമായി സി.ഐ.ഐ.

Posted on: May 29, 2020

കൊച്ചി : ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സ്വകാര്യമേഖലയും സര്‍ക്കാരും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിരോധ വൈദ്യശാലയായ ആയുര്‍ഷീല്‍ഡ് ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആയുര്‍ഷീല്‍ഡിന്റെ വെബ്‌സൈറ്റായ ആയുര്‍വേദ കമ്മ്യുണിറ്റിയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ. കെ. ശൈലജ നിര്‍വഹിച്ചു.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യന്‍ ഡോ. പി. എം. വാര്യര്‍, ധാത്രി ആയര്‍വേദ മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്. സജികുമാര്‍, കോയമ്പത്തൂര്‍ ആര്യ വൈദ്യശാല സ്ഥാപകന്‍ ഡോ. പി. ആര്‍. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതിരോധ വൈദ്യശാലകള്‍ കേരളത്തിലെ 6,000 ആയുര്‍വേദ മെഡിക്കല്‍ ഷോപ്പുകളിലും 1,500 ആയുര്‍വേദ ക്ലിനിക്കുകളിലും പ്രത്യേക വിഭാഗമായി പ്രവര്‍ത്തിക്കും. ജനങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

ആയുര്‍വേദ മെഡിസിന്‍ മാനുഫാചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍, ആയുര്‍വേദ മാനേജ്‌മെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവരുടെ സഹകരണവും പദ്ധതിക്കുണ്ട്.

TAGS: CII |