സിഐഐ കേരള വാര്‍ഷികം : സാമ്പത്തിക ഉച്ചകോടി നടത്തി

Posted on: February 24, 2020

കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) കേരളയുടെ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാമ്പത്തിക ഉച്ചകോടി നാഷനല്‍ സ്‌ക്രില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചീഫി സ്ട്രാറ്റജി ഓഫീസര്‍ അരുണ്‍കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്തു. പുതിയ തൊഴില്‍ വിപണിയില്‍ സാങ്കേതിക കഴിവുകള്‍ക്കാണ് പ്രാധാന്യമെന്ന് അദ്ദേഹം പറഞ്ഞു. കമ്പനികള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നാവശ്യപ്പെടുന്ന വൈപുണ്യത്തിന്റെയും വൈദഗ്ധ്യത്തിന്റെയും സ്വഭാവം തന്നെ പുതിയ സാങ്കേതികവിദ്യകള്‍ മാറ്റിമറിച്ചെന്നും അദ്ദേഹം പറഞ്ഞു.

ടിസിഎസ് റോബട്ടിക്‌സ് ആന്റ് കോഗ്നിറ്റീവ് സിസ്റ്റംസ് ആഗോള മേധാവി ഡോ. റോഷി ജോണ്‍, സ്‌കില്‍ കൗണ്‍സില്‍ ബാങ്കിംഗ് ആന്റ് ഫിനാന്‍സ് സെക്ടര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ മേഘ്ദൂദ് കര്‍ണിക്. സിഐഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ. പോള്‍ തോമസ്. സിഐഐ വൈസ് ചെയര്‍ തോമസ് ജോണ്‍ മുത്തൂറ്റ് റീജനല്‍ ഡയറക്ടര്‍ സതീഷ്, രാമന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും നടന്നു.

TAGS: CII |