കാത്തലിക് സിറിയന്‍ ബാങ്ക് ഐ. പി. ഒ. : പ്രൈസ് ബാന്‍ഡ് 193-195 രൂപ

Posted on: November 20, 2019

മുംബൈ : കാത്തലിക് സിറിയന്‍ ബാങ്ക് ഐ. പി. ഒ.യുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 193-195 രൂപ നിരക്കിലാകും വിറ്റഴിക്കുക. 24 കോടി രൂപ ഐ. പി. ഒ. വഴി സമാഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 1.977 കോടി ഓഹരികള്‍ വിറ്റഴിക്കും. ചുരുങ്ങിയത് 75 ഓഹരികള്‍ക്ക് അപേക്ഷിക്കണം. നവംബര്‍ 22-ന് തുടങ്ങുന്ന ഐ. പി. ഒ. 26 -ന് അവസാനിക്കും.

ബി. എസ്. ഇ. യിലും എന്‍. എസ്. ഇ. യിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യും. അഞ്ചുവര്‍ഷത്തിനകം അഞ്ചു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുമായി 425 പുതിയ ശാഖകള്‍ തുറക്കാന്‍ പദ്ധതിയിടുന്നതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി. വി. ആര്‍. രാജേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.