സി എസ് ബി ബാങ്ക് പ്രാഥമിക ഓഹരി വില്പന 22 മുതൽ

Posted on: November 17, 2019

തൃശൂർ : സി എസ് ബി ബാങ്കിന്റെ (കാത്തലിക് സിറിയൻ ബാങ്ക്) പ്രാഥമിക ഓഹരി വില്പന 22 മുതൽ ആരംഭിക്കും. രണ്ട് കോടി ഓഹരികളീലൂടെ 400 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി.

പത്ത് രൂപ മുഖവിലയുള്ള ഓഹരിക്ക് 200 രൂപയ്ക്ക് അടുത്തായിരിക്കും പ്രൈസ് ബാൻഡ്. നവംബർ 26 ന് ഇഷ്യു പൂർത്തിയാകും. ഓഹരികൾ ഡിസംബർ ആദ്യവാരം ഓഹരിവിപണികളിൽ ലിസ്റ്റ് ചെയ്യും.