കാത്തലിക് സിറിയൻ ബാങ്ക് ലിസ്റ്റിംഗിന് മുന്നോടിയായി പേരുമാറ്റുന്നു

Posted on: April 9, 2019

കൊച്ചി : ഓഹരികൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി കാത്തലിക് സിറിയൻ ബാങ്ക് പേരുമാറ്റാൻ ഒരുങ്ങുന്നു. സി എസ് ബി ബാങ്ക് ലിമിറ്റഡ് എന്നായിരിക്കും പുതിയ പേര്. സെപ്റ്റംബറിന് മുമ്പ് ലിസ്റ്റ് ചെയ്യണമെന്നാണ് റിസർവ് ബാങ്കിന്റെ നിബന്ധന. പേരുമാറ്റത്തിനൊപ്പം പ്രാഥമിക ഓഹരി വില്പന (ഐപിഒ)യും ഉണ്ടാകും. ഇതു സംബന്ധിച്ച അനുമതി തേടി ഓഹരിയുടമകൾക്ക് ബാങ്ക് കത്തയച്ചിട്ടുണ്ട്.

പ്രത്യേക മതത്തിന്റെ സ്ഥാപനമെന്ന തെറ്റിധാരണയിൽ ബിസിനസ് വളർച്ച തടസപ്പെടുന്ന സാഹചര്യത്തിലാണ് പേരുമാറ്റം. ബാങ്കിന്റെ ആസ്ഥാനം തൃശൂരിൽ തന്നെ നിലനിർത്തുമെന്നാണ് സൂചന. സി എസ് ബി യുടെ 51 ശതമാനം ഓഹരികൾ കനേഡിയൻ ശതകോടീശ്വരനായ പ്രേംവാട്‌സയുടെ ഫെയർഫാക്‌സ് ഹോൾഡിംഗ്‌സിന്റെ നിയന്ത്രണത്തിലാണ്.