ആസ്റ്റർ നാല് ആശുപത്രികൾ കൂടി തുടങ്ങുന്നു

Posted on: April 9, 2019

കൊച്ചി : ആസ്റ്റർ ഡി. എം. ഹെൽത്ത്‌കെയർ ദക്ഷിണേന്ത്യയിൽ നാല് ആശുപത്രികൾ കൂടി സ്ഥാപിക്കുന്നൂ. കണ്ണൂർ, ബംഗലുരു ഹോസ്പിറ്റലുകൾ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. തിരുവനന്തപുരം, ചെന്നെ എന്നിവിടങ്ങളിൽ ആശുപത്രികൾ തുടങ്ങുന്നതിനുള്ള പദ്ധതി തയാറായി. നാല് ആശുപത്രികൾക്കുമായി 1,000 കോടി രൂപയുടെ നിക്ഷേപമാണ് ആസ്റ്റർ നടത്തുന്നത്.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും കേന്ദ്ര കുടുംബാരോഗ്യ ക്ഷേമ മന്ത്രാലയത്തിന്റെയും സ്ഥിര അംഗീകാരം കഴിഞ്ഞ മാസം ഡി. എം. വയനാട് മെഡിക്കൽ കോളേജിനു ലഭിച്ചതായും ആസ്റ്റർ. ഡി. എം. ഹെൽത്ത്‌കെയറിന്റെയും ഡി. എം. എജ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെയും ചെയർമാനായ ഡോ. അസാദ് മൂപ്പൻ അറിയിച്ചു.