ലുലു ഗ്രൂപ്പ് ഗാന്ധിഭവന് ഒരു കോടി രൂപ സഹായം നൽകി

Posted on: August 26, 2016
പത്തനാപുരം ഗാന്ധിഭവനിൽ ഭിന്നശേഷിയുള്ളവർക്കായി നിർമ്മിക്കുന്ന കെട്ടിടത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ സഹായം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ലുലു ഗ്രൂപ്പ് മാനേജർ വി. പീതാംബരൻ, ലുലു ഗ്രൂപ്പ് മീഡിയകോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ് എന്നിവരിൽ നിന്നും ഏറ്റുവാങ്ങുന്നു.

കൊല്ലം : പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ സഹായം കൈമാറി. ലുലു ഗ്രൂപ്പ് മാനേജർ വി.പീതാംബരൻ, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ് എന്നിവർ ഗാന്ധിഭവനിലെത്തിയാണ് ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയത്.

ഗാന്ധിഭവൻ വാർഷികാഘോഷങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സമ്മാൻ പുരസ്‌കാരം സ്വീകരിക്കനെത്തിയപ്പോഴാണ് എം എ യൂസഫലി തുക വാഗ്ദാനം ചെയ്തത്. വർഷംതോറും 25 ലക്ഷം രൂപയുടെ സഹായവും ലുലു ഗ്രൂപ്പ് ഗാന്ധിഭവനു നൽകാമെന്നും എം.എ. യൂസഫലി അറിയിച്ചിട്ടുണ്ട്.

ഭിന്നശേഷിയുള്ളവർക്കായി ഗാന്ധിഭവൻ നിർമ്മിക്കുന്ന കെട്ടിട നിർമ്മാണത്തിനായാണു തുക വിനിയോഗിക്കുക. ഏഴു ദിവസത്തിനകം തുകകൈമാറുമെന്നായിരുന്നു പ്രഖ്യാപനം എന്നാൽ നാലു ദിവസത്തിനകം തുക കൈമാറി. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ഒരു കോടി രൂപയുടെ സഹായം ഏറ്റുവാങ്ങി.