ജന്‍ സുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി : ഡിജിറ്റല്‍ എന്റോള്‍മെന്റുമായി എസ്ബിഐ

Posted on: February 19, 2024

കൊച്ചി : ജന്‍ സുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതികളായ പിഎംജെജെബി വൈ, പിഎംഎസ്ബിവൈ എന്നിവയില്‍ ഡിജിറ്റലായി എന്റോള്‍ ചെയ്യാന്‍ അവസരമൊരുക്കി എസ്ബിഐ.

ബാങ്ക് ശാഖയോ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രമോ സന്ദര്‍ശിക്കാതെ തന്നെ അക്കൗണ്ട് നമ്പറും ജനനത്തിയതിയും ജന്‍ സുരക്ഷ സുരക്ഷപോര്‍ട്ടലില്‍ നല്‍കിക്കൊണ്ട് സര്‍ക്കാരിന്റെ ഈ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ ചേരാനാകും. അര്‍ഹരായ എല്ലാ ജനങ്ങളെയും ഈ പദ്ധതികളില്‍ ചേര്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ശക്തി പകരാന്‍ തങ്ങള്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാരെ പറഞ്ഞു.

 

TAGS: SBI |