അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡ് സൗകര്യവുമായുള്ള ഓട്ടോ പേ പ്രീമിയത്തിലൂടെ ബജാജ് അലയന്‍സ് ലൈഫ് പ്രവാസി പോളിസി ഉടമകളുടെ ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നു

Posted on: April 20, 2024

കൊച്ചി : സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓട്ടോമാറ്റിക് പ്രീമിയം അടവ് സൗകര്യം അവതരിപ്പിച്ച് എന്‍ആര്‍ഐ പോളിസി ഉടമകള്‍ക്കായുള്ള സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി. പ്രവാസി ഉപഭോക്താക്കള്‍ക്ക് പോളിസി തുടരുന്നതിനു കൂടുതല്‍ സൗകര്യകരമായ പണമടയ്ക്കല്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

നെറ്റ് ബാങ്കിങ്, അന്താരാഷ്ട്ര ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ നിലവില്‍ ബജാജ് അലയന്‍സിന്റെ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കു ലഭ്യമാണ്. ഇതിനു പുറമെ പോളിസി ഉടമകള്‍ക്ക് തങ്ങളുടെ വിദേശ അക്കൗണ്ടില്‍ നിന്ന് സിഫ്റ്റ് വഴി ഇന്‍ഷൂറന്‍സ് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കു പണം കൈമാറ്റം ചെയ്യുകയുമാവാം. ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കല്‍ നടത്താനാണ് പുതിയ ഓട്ടോ പേ സംവിധാനം വഴിയൊരുക്കുന്നത്. തുടര്‍ന്നുള്ള റിന്യൂവല്‍ പെയ്‌മെന്റുകള്‍ക്കായി ഇപ്പോള്‍ ഇതുപയോഗിച്ചു രജിസ്റ്റര്‍ ചെയ്യാം. ഓരോ തവണയും ഇടപാടുകള്‍ നടത്തേണ്ട ആവശ്യം ഒഴിവാക്കുകയും പുതുക്കുന്നത് മുടങ്ങുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ഇതു സഹായിക്കും. കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമായ സേവനങ്ങളും ഇതിലൂടെ ലഭിക്കും.

ഉപഭോക്താക്കളുടെ അനുഭവങ്ങളുടെ കാര്യത്തിനാണ് തങ്ങള്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കുന്നതെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് ഓപ്പറേഷന്‍സ് ആന്റ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് മേധാവി രാജേഷ് കൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയിലെ തങ്ങളുടെ ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം കൈകാര്യം ചെയ്യുന്നതില്‍ പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ കൂടി കണക്കിലെടുത്താണിതു ചെയ്യുന്നത്. അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഓട്ടോ പേ സൗകര്യം ലഭ്യമാക്കുന്നത് തങ്ങളുടെ വിലപ്പെട്ട എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാത്ത സേവനം ലഭ്യമാക്കുന്ന മറ്റൊരു ചുവടുവെപ്പാണ്.

ഈ മേഖലയില്‍ പുതുമകള്‍ അവതരിപ്പിക്കുകയും എന്‍ആര്‍ഐ ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നതിലെ തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത കൂടിയാണ് ഇതിലൂടെ ദൃശ്യമാകുന്നത്. ഉപഭോക്തൃ കേന്ദ്രീകൃതമായ നീക്കങ്ങളിലൂടെ പോളിസി ഉടമകളുടെ പ്രതീക്ഷകള്‍ക്കും ഉയര്‍ന്ന തലത്തിലുള്ള അനുഭവങ്ങള്‍ നല്‍കുക കൂടിയല്ല, അവരുടെ ലക്ഷ്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ നിറവേറ്റാനുള്ള പിന്തുണ കൂടിയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.