ആജീവനാന്തം 10 ശതമാനം വരുമാനം ; ‘ജീവന്‍ ഉത്സവ്’ പുതിയ പദ്ധതിയുമായി എഐസി

Posted on: November 30, 2023

 


കൊച്ചി : • ആജീവനാന്തം 10 ശതമാനം നിരക്കില്‍ വരുമാനം വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതി ജീവന്‍ ഉത്സവ്’ എഐസി അവതരിപ്പിച്ചു. 90 ദിവസം മുതല്‍ 65 വയസ്സ് വരെയുള്ളവര്‍ക്കു പദ്ധതിയില്‍ ചേരാം.

5 മുതല്‍ 16 വര്‍ഷം പോളിസി പ്രീമിയം അടവു കാലാവധി തിരഞ്ഞെടുനിശ്ചയിച്ച കാലാവധിക്കു ശേഷം പോളിസി തുകയുടെ 10 ശതമാനം ഗാരന്റീഡ് ഇന്‍കം ബെനഫിറ്റായി ആജീവനാന്തം ലഭിക്കും.

ഫ്‌ലെക്‌സി ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ 5.5 % വാര്‍ഷിക കൂട്ടു പലിശയോടെ ഈ പദ്ധതിയില്‍ തന്നെ ഇന്‍കം ബെനഫിറ്റ് നിക്ഷേപിക്കാനും നിബന്ധനകള്‍ക്കു വിധേയമായി പിന്‍വലിക്കാനും കഴിയും. മുംബൈയില്‍ നടന്ന ചടങ്ങില്‍ എല്‍ഐസി ചെയര്‍മാന്‍ സിദ്ധാര്‍ഥ മൊഹന്തി പദ്ധതി ഉദ്ഘാടനം ചെയ്തു.

TAGS: LIC |