ഡയബറ്റിക് ടേം പ്ലാന്‍ അവതരിപ്പിച്ച് ബജാജ് അലയന്‍സ് ലൈഫ്

Posted on: June 1, 2023

കൊച്ചി : ടൈപ് 2 ഡയബറ്റിക്, പ്രീ ഡയബറ്റിക് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കായി ബജാജ് അലയന്‍സ് ലൈഫ് പ്രത്യേകമായ ടേം ഇന്‍ഷൂറന്‍സ് പദ്ധതിയായ ഡയബറ്റിക് ടേം പ്ലാന്‍ സബ് 8 എച്ച്ബിഎ1സി അവതരിപ്പിച്ചു.

ഈ വിഭാഗത്തില്‍ പെട്ടവര്‍ക്കു പ്രത്യേകമായി ഏതെങ്കിലും ഒരു ഇന്ത്യന്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി അവതരിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യ പരിരക്ഷാ പദ്ധതിയാണിത്. എട്ടു ശതമാനം വരെ എച്ച്ബിഎ1സി ഉള്ളവര്‍ക്ക് ഈ സമഗ്ര പദ്ധതി സാമ്പത്തിക പരിരക്ഷ ഉറപ്പു നല്‍കും.

ആദ്യ ടേം ഇന്‍ഷൂറന്‍സ് പദ്ധതി അവതരിപ്പിക്കുക വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കുടുംബത്തിനായുള്ള ദീര്‍ഘകാല സാമ്പത്തിക പദ്ധതികള്‍ സുരക്ഷിതമാക്കാന്‍ അവസരം ലഭിക്കുകയൂം ആരോഗ്യ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നവര്‍ക്ക് പോളിസി വാര്‍ഷികത്തില്‍ പത്തു ശതമാനം പ്രീമിയം ഇളവും നല്‍കുമെന്ന് ബജാജ് അലയന്‍സ് ലൈഫ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി തരുണ്‍ ചുഗ് പറഞ്ഞു.

 

TAGS: Bajaj Alliance |