ബജാജ് അലയന്‍സ് ലൈഫിന് ഏറ്റവും ഉയര്‍ന്ന സോള്‍വെന്‍സി നിരക്ക്

Posted on: November 9, 2022

 

 

കൊച്ചി: ബജാജ് അലയന്‍സ് ലൈഫ് ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന സോള്‍വെന്‍സി നിരക്കായ 581 ശതമാനം കൈവരിച്ചു. നിയന്ത്രണ സംവിധാനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നതിന്റെ മൂന്നിരട്ടിയാണിത്. 150 ശതമാനമാണ് നിയന്ത്രണ സംവിധാനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത്. 2021-22 വര്‍ഷം 99.02 ശതമാനമെന്ന ക്ലെയിംസ് സെറ്റില്‍മെന്റ് നിരക്കും കമ്പനി കൈവരിച്ചിട്ടുണ്ട്.

ലളിതവും കാര്യക്ഷമവുമായ നടപടിക്രമങ്ങള്‍ക്കായി നിരവധി നീക്കങ്ങളാണ് മാറ്റങ്ങള്‍ക്കായുള്ള കഴിഞ്ഞ അഞ്ചു വര്‍ഷത്തെ യാത്രയ്ക്കിടയില്‍ നടത്തിയതെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുങ് പറഞ്ഞു. ഉപഭോക്താക്കളോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് സോള്‍വന്‍സി നിരക്കും ക്ലെയിം സെറ്റില്‍മെന്റ് നിരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Bajaj Alliance |