സായുധ സേനക്ക് നന്ദി അര്‍പ്പിക്കാന്‍ പുതിയ സംരംഭവുമായി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്

Posted on: July 6, 2022


കൊച്ചി : 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായി ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, രാജ്യത്തെ സായുധ സേനകളോട് നന്ദി പ്രകടിപ്പിച്ച് പ്ലാങ്ക്ടുതാങ്ക് (#ജഹമിസഠീഠവമിസ) എന്ന പേരില്‍ പുതിയ സംരംഭത്തിന് തുടക്കമിട്ടു. നല്ല ആരോഗ്യവും ഫിറ്റ്‌നസും പ്രോത്സാഹിപ്പിക്കുന്നതിന് 2018 മുതല്‍ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് പ്ലാങ്ക് സംരംഭം നടത്തി വരുന്നു.

സംരംഭത്തില്‍ പങ്കാളികളാവുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുന്ന ഓരോ പ്ലാങ്ക്ടുതാങ്ക് വീഡിയോയ്ക്കും ചിത്രത്തിനും, വിരമിച്ച സൈനികര്‍ക്കിടയില്‍ സംരംഭകത്വം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള റീ-സ്‌കില്ലിംഗ് പ്രോഗ്രാമിലേക്ക് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് സംഭാവന നല്‍കും. വിരമിച്ച ശേഷം സൈനിക ഉദ്യോഗസ്ഥര്‍ സംരംഭകത്വം തുടങ്ങുമ്പോള്‍ സാങ്കേതിക വൈദഗ്ധ്യം ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്ന ഈ പ്രോഗ്രാം ഐക്രിയേറ്റ് ഇന്ത്യയാണ് രൂപകല്‍പന ചെയ്ത് നടപ്പാക്കുന്നത്.

മൂന്നാം പതിപ്പിലെത്തിയ പ്ലാങ്ക് സംരംഭം ഇന്ത്യയുടെ ഫിറ്റ്‌നസ് പ്രസ്ഥാനത്തിന്റെ ചാലകമായി മാറിയിട്ടുണ്ടെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ചന്ദ്രമോഹന്‍ മെഹ്‌റ പറഞ്ഞു. രാജ്യം എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തോടടുക്കുമ്പോള്‍ ഇന്ത്യന്‍ സായുധ സേനയ്ക്ക് ബഹുമാനവും സ്‌നേഹവും നേടിക്കൊടുക്കാന്‍ കഴിയുന്ന തരത്തില്‍ വിപുലമായ പങ്കാളിത്തമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Bajaj Alliance |