ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്ക് ഉപഭോക്താക്കള്‍ക്കായി ബജാജ് അലയന്‍സ് ലൈഫിന്റെ ഇന്‍ഷൂറന്‍സ് പദ്ധതി

Posted on: May 10, 2023

കൊച്ചി : ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കു മാത്രമായി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് ഗ്രൂപ്പ് ടേം ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതി അവതരിപ്പിച്ചു. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപേറ്റിംഗ് വിഭാഗത്തില്‍ പെട്ട താങ്ങാനാവുന്ന വിധത്തിലെ പദ്ധതിയാണിത്. പര്യാപ്തമായ ചെറിയ തുകയുമായി ആവശ്യമായ ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷ നേടി ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വം ലഭ്യമാക്കാന്‍ ഈ പദ്ധതി സഹായകമാകും.

പരിരക്ഷ നേടിയ വ്യക്തിയുടെ വിയോഗത്തില്‍ നോമിനിക്ക് ഉടനുള്ള ചെലവുകള്‍ നേരിടാനുള്ള ഒറ്റത്തവണ തുകയും കുടുംബത്തിന് 5, 7, 10 വര്‍ഷ കാലാവധികളിലുള്ള പ്രതിമാസ തുകയും ബജാജ് അലയന്‍സ് ഗ്രൂപ്പ് ടേം ലൈഫ് പദ്ധതി വഴി ലഭിക്കും. വൈദ്യ പരിശോധനകളില്ലാതെ ആരോഗ്യം സംബന്ധിച്ച സത്യവാംങ്ങ് നല്‍കി ഇതില്‍ ചേരാം.

രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങളോടു പ്രതികരിക്കുന്ന രീതിയിലാണ് ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്കുമായുള്ള തങ്ങളുടെ സഹകരണമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിസിനസ് മേധാവിയും ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസറുമായ ധീരജ് സെഹഗാള്‍ പറഞ്ഞു.

തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള യാത്ര തടസങ്ങളില്ലാതാക്കാനുള്ള ഏറ്റവും അനിവാര്യമായ സാമ്പത്തിക പദ്ധതിയാണ് ലൈഫ് ഇന്‍ഷൂറന്‍സെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ഗുര്‍ഷരണ്‍ റായ് ബന്‍സാള്‍ പറഞ്ഞു.