ഡിബിഎസ് ബാങ്ക് ഇന്ത്യയും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സും പങ്കാളിത്തം പ്രഖ്യാപിച്ചു

Posted on: July 20, 2022

കൊച്ചി : രാജ്യത്തെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, സിംഗപ്പൂരിലെ ഡിബിഎസ് ബാങ്ക് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഡിബിഎസ് ബാങ്ക് ഇന്ത്യയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഡിബിഎസ് ബാങ്കിന്റെ മൂന്ന് മില്യണ്‍ ഉപഭോക്താക്കള്‍ക്ക് വിപുലമായ ലൈഫ് ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായാണ് ഈ തന്ത്രപരമായ പങ്കാളിത്തം. ജീവിതാവശ്യങ്ങള്‍ ആസൂത്രിതമായി നിറവേറ്റുന്ന ലൈഫ് ഇന്‍ഷുറന്‍സ് ഉത്പ്പന്നങ്ങളില്‍ നിക്ഷേപം നടത്തുന്നതിന്, ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് ഈ പങ്കാളിത്തത്തിലൂടെ ബജാജ് അലയന്‍സ് ലൈഫും ഡിബിഎസ് ബാങ്കും ലക്ഷ്യമിടുന്നത്.

ഡിബിഎസ് ബാങ്കിന്റെ 550ലേറെ ശാഖകളിലുടനീളമുള്ള പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് ടേം, സേവിംഗ്സ്, റിട്ടയര്‍മെന്റ്, ഇന്‍വെസ്റ്റ്മെന്റ് പ്രോഡക്ട് എന്നിവയുള്‍പ്പെടെയുള്ള ബജാജ് അലയന്‍സ് ലൈഫിന്റെ റീട്ടെയില്‍ ഉത്പന്നങ്ങള്‍ ഇപ്പോള്‍ തിരഞ്ഞെടുക്കാം. ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒമായ തരുണ്‍ ചുഗ്, ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ കണ്‍സ്യൂമര്‍ ബാങ്കിങ് ഗ്രൂപ്പ് എംഡിയും തലവനുമായ പ്രശാന്ത് ജോഷി എന്നിവര്‍ ചേര്‍ന്ന് മുംബൈയില്‍ നടന്ന ചടങ്ങില്‍ വച്ച് കോര്‍പറേറ്റ് ഏജന്‍സി കരാര്‍ ഒപ്പുവച്ചു. ഇരു കമ്പനികളിലെയും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

ഇതൊരു അഭിമാനകരമായ പങ്കാളിത്തമാണെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു. ബാങ്കിന്റെ വലിയ തോതിലുള്ള ഉപഭോക്താക്കള്‍ക്കായി പുതിയ കാലത്തെ കാര്യക്ഷമമായ സേവനങ്ങളുടെ പിന്തുണയോടെ ശക്തവും മൂല്യമുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കൂടുതല്‍ ജീവിത ലക്ഷ്യങ്ങള്‍ സാധ്യമാക്കുമ്പോള്‍ തന്നെ, ഉപഭോക്തൃ സന്തോഷത്തിലെ ഞങ്ങളുടെ കൂട്ടായ ദൃഷ്ടിയോടെ ഈ രംഗത്ത് ടീം ഉയര്‍ന്ന നാഴിക്കക്കല്ല് സൃഷ്ടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബജാജ് അലയന്‍സ് ലൈഫുമായുള്ള ഞങ്ങളുടെ പങ്കാളിത്തം എല്ലാ ഡിബിഎസ് ബാങ്ക് ഉപഭോക്താക്കള്‍ക്കും സമഗ്രമായ എന്‍ഡ്ടുഎന്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ അനുഭവിക്കാന്‍ വഴിയൊരുക്കുമെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ കണ്‍സ്യൂമര്‍ ബാങ്കിംഗ് ഗ്രൂപ്പ് എംഡിയും തലവനുമായ പ്രശാന്ത് ജോഷി പറഞ്ഞു.

ബാങ്കിന്റെ 550 ലധികം ബ്രാഞ്ചുകളിലുടനീളമുള്ള ഉപഭോക്താക്കള്‍ക്കും ഡിജിബാങ്ക് ഉപയോക്താക്കള്‍ക്കും ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ച് സന്ദര്‍ശിച്ചോ അല്ലെങ്കില്‍ ആപ്പ് വഴിയോ എല്ലാ ഓഫറുകളും നേടാനാകും. ഞങ്ങളോടൊപ്പം സാമ്പത്തികമായി നല്ല ഭാവി ഉറപ്പാക്കാന്‍ ഓരോ ഉപഭോക്താവിനെയും പിന്തുണയ്ക്കുക എന്ന ബാങ്കിന്റെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Bajaj Alliance | DBS |