അവ്‌ദേശ് ഗുപ്ത ബജാജ് അലയന്‍സ് ലൈഫ് ആക്ച്വറി

Posted on: October 2, 2019

കൊച്ചി:   ബജാജ് അലയന്‍സ് ലൈഫ് ആക്ച്വറിയല്‍ മേധാവിയായി അവ്‌ദേശ് ഗുപ്തയെ നിയമിച്ചു. നിയുക്ത ആക്ച്വറി എന്ന നിലയില്‍ അവ്‌ദേശിനായിരിക്കും ഇനി സ്ഥിതി വിവര കണക്കുകള്‍ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തേണ്ടതിന്റെ ഉത്തരവാദിത്തം. ഈ രംഗത്ത് 12 വര്‍ഷത്തെ പരിചയമുണ്ട് അവ്‌ദേശിന്. പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സില്‍ നിന്നാണ് അവ്‌ദേശ് ബജാജ് അലയന്‍സിലേക്ക് എത്തിയത്. ഏജിയന്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, സ്വിസ്‌റെ, എച്ച്എസ്ബിസി എന്നീ സ്ഥാപനങ്ങളിലും അവ്‌ദേശ് പ്രവര്‍ത്തിച്ചിട്ടുണ്ട്.