ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ഫ്യൂച്ചര്‍ പെര്‍ഫെക്റ്റ് – കസ്റ്റമര്‍ ഫസ്റ്റ്

Posted on: March 5, 2019

പൂനെ : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ഉപഭോക്താക്കളെ ശാക്തീകരിക്കു ന്നതിനായി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ഫ്യൂച്ചര്‍ പെര്‍ഫെക്റ്റ്-കസ്റ്റമര്‍ ഫസ്റ്റ്‌ന്റെ രണ്ടാം പതിപ്പ് സംഘടിപ്പിച്ചു. ലൈഫ് – നോണ്‍ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍, ഐആര്‍ഡിഎഐ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഉപഭോക്താവിന്റെ സംതൃപ്തി, തട്ടിപ്പ് കുറയ്ക്കുക തുടങ്ങിയവയായിരുന്നു പരിപാടിയുടെ പ്രധാന അജണ്ട. ഇന്‍ഷുറന്‍സ് തട്ടിപ്പുകള്‍ കണ്ടെത്തുന്നതിന് നിര്‍മ്മിത ബുദ്ധിയുടെ സഹായം തേടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു. ക്ലെയിം ചെയ്യാത്ത തുകയെ കുറിച്ചുള്ള വെല്ലുവിളികളും ഇന്‍ഷുറന്‍സ് ആക്റ്റിലെ സെക്ഷന്‍ 45 നെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു.

ഇന്‍ഷുററുടെ പ്രധാന പ്രവൃത്തി ഉപഭോക്തൃ ആവശ്യം നിറവേറ്റുകയാണെന്നും ഉപഭോക്തൃ സേവനത്തിനുള്ള ഡിജിറ്റൈസേഷന്‍ സ്വകാര്യതയും സുരക്ഷിതത്വവും ബലികൊടുത്തായിരിക്കരുതെന്നും ഇന്‍ഷുറന്‍സ് വ്യവസായത്തിലെ വെല്ലുവിളികളും അവസരങ്ങളും സഹകരണത്തിലൂടെ പരിഹരിക്കണമെന്നും വ്യവസായത്തിന് ആവേശം പകരുന്ന കാലമാണ് വരാനിരിക്കുന്നതെന്നും ബജാജ് അലയന്‍സ് ലൈഫ് ലീഗല്‍ മേധാവിയും ചീഫ് കംപ്ലയന്‍സ് ഓഫീസറുമായ അനില്‍ പി.എം പറഞ്ഞു.