ബജാജ് അലയൻസ് ലൈഫ് സ്‌പെഷൽ ബോണസ് പ്രഖ്യാപിച്ചു

Posted on: June 1, 2018

കൊച്ചി : ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് 2018 മാർച്ച് 31 വരെയുള്ള പോളിസി ഉടമകൾക്ക് സം അഷ്വേഡ് തുകയുടെ ഒരു ശതമാനം ഒറ്റത്തവണ സ്‌പെഷൽ ബോണസ് പ്രഖ്യാപിച്ചു. കമ്പനിയുടെ 13 ലക്ഷം പോളിസി ഉടമകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ ബോണസ്, ക്ലെയിം സമയത്താണ് ലഭിക്കുക. ഈ ഒറ്റത്തവണ ബോണസിനൊപ്പം വാർഷിക കോമ്പൗണ്ട് റിവേർഷണറി ബോണസും (4.5 ശതമാനം) പ്രഖ്യാപിച്ചിട്ടുണ്ട്.

കമ്പനിയുടെ മൂലധന വളർച്ച പണമാക്കി മാറ്റുവാനും അതിലൊരു ഭാഗം പോളിസി ഉടമകളുമായി പങ്കുവയ്ക്കാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ വാർഷിക ബോണസിനൊപ്പം ഒറ്റത്തവണ സ്‌പെഷൽ ബോണസ് പ്രഖ്യാപിക്കുകയാണെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ തരുൺ ചുഗ് പറഞ്ഞു.