എല്‍ ഐ സി പോളിസികള്‍ ഐഡിബിഐ ബാങ്ക് വഴി

Posted on: March 1, 2019

കൊച്ചി : പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ ഐ സിയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ ഐ ഡി ബി ഐ ബാങ്ക് ശാഖകളിലൂടെ വിതരണം ചെയ്യും. ഇതു സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും ധാരണയിലെത്തി.

എല്‍ ഐ സിയുെട കോര്‍പ്പറേറ്റ് ഏജന്റായി ഐ ഡി ബി ഐ ബാങ്ക് പ്രവര്‍ത്തിക്കും. ഐ ഡി ബി ഐയുടെ 1,800 ശാഖകളിലൂടെ 1.80 കോടി ഉപഭോക്താക്കളിലേക്ക് എല്‍ ഐ സിയുടെ ഉത്പന്നങ്ങളെത്തിക്കും. ഐ ഡി ബി ഐ ബാങ്കിന്റെ 51 ശതമാനം ഓഹരി ഏറ്റെടുത്തതിനു പിന്നാലെയാണ് ഇന്‍ഷുറന്‍സ് വിതരണക്കരാറില്‍ ഇരുകൂട്ടരുമെത്തിയിരിക്കുന്നത്.

TAGS: IDBI BANK | LIC |