ക്ലെയിം സെറ്റില്‍മെന്റ് നടപടികള്‍ ലഘൂകരിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍

Posted on: August 30, 2018

കൊച്ചി : ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് കേരളത്തില്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ സെറ്റില്‍മെന്റ് പ്രക്രിയ ലളിതമാക്കിയിട്ടുണ്ട്. മൂന്ന് അടിസ്ഥാന പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ക്ലെയിമുകള്‍ പ്രോസസ് ചെയ്യുന്നതായിരിക്കും.

അപേക്ഷകന്റെ രേഖാമൂലമുള്ള അറിയിപ്പ്, മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള മരണ സര്‍ട്ടിഫിക്കറ്റ്. മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലെങ്കില്‍, മരിച്ചവരുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക ആശുപത്രികളോ, സായുധ സേനകളോ, പോലീസോ പുറത്തിറക്കിയത്, അപേക്ഷകന്റെ ഫോട്ടോ സഹിതമുള്ള തിരിച്ചറിയല്‍ രേഖ എന്നിവയുടെ അടിസ്ഥാനത്തില്‍ ക്ലെയിമുകള്‍ പ്രോസസ് ചെയ്യുന്നതായിരിക്കും.