ലാപ്‌സായ പോളിസി പുതുക്കുവാൻ ബജാജ് അലയൻസ്

Posted on: November 22, 2015

Bajaj-Allianz-Life-Big

കൊച്ചി : ലാപ്‌സായ പോളിസി പുതുക്കുവാൻ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. 2016 ജനുവരി 31 വരെയാണ് പോളിസി പുതുക്കുവാൻ അവസരം ലഭിക്കുന്നത്.

പോളിസി പുതുക്കുമ്പോൾ പ്രീമിയം തുകയ്ക്കു വരുന്ന പലിശയിൽ 50 ശതമാനം ഇളവു ലഭിക്കും. പോളിസി ലാപ്‌സായ കാലയളവിലും തുടർച്ചയായ ലൈഫ് കവർ, നികുതിയിളവ്, ബോണസ് തുടങ്ങിയവ പോളിസി പുതുക്കുമ്പോൾ ഉറപ്പാക്കും. പാരമ്പര്യ പോളിസികൾക്കു മാത്രമാണ് പുതുക്കൽ അനുവദിച്ചിട്ടുള്ളത്.

സാമ്പത്തിക കുഴപ്പങ്ങൾ മൂലം പോളിസി പുതുക്കാൻ സാധിക്കാത്തവർക്കു ഒരു സഹായം നല്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളതെന്നും പോളിസി ഉടമകൾ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്നും ബജാജ് അലയൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അഞ്ജു അഗർവാൾ പറഞ്ഞു.

കഴിഞ്ഞ വർഷം രണ്ടുമാസക്കാലത്ത് ലാപ്‌സായ 8340 പോളിസി പോളിസികൾപുതുക്കിയിരുന്നു. പുതുക്കൽ പ്രീമിയമായി 18 കോടി രൂപയും സ്വരൂപിച്ചിരുന്നു. ഈ വർഷം ലാപ്‌സായ കൂടുതൽ പോളിസികൾ പുതുക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എസ്എംഎസ്, കോൾ ലെറ്റർ തുടങ്ങിയവ വഴി പോളിസി ഉടമകളെ ഈ പദ്ധതിയെക്കുറിച്ചു കമ്പനി അറിയിക്കും.