ബജാജ് അലയൻസ് കാഷ് അഷ്വർ പുറത്തിറക്കി

Posted on: August 30, 2015

Bajaj-Allianz-Cash-Assure-B

കൊച്ചി : ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് പുതിയൊരു പാരമ്പര്യ മണിബാക്ക് പ്ലാൻ – കാഷ് അഷ്വർ പുറത്തിറക്കി. നിലവിലുളള പാരമ്പര്യ പ്‌ളാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന പദ്ധതിയാണ് കാഷ് അഷ്വർ.

സം അഷ്വേഡ് തുകയുടെ~ഒരു ഭാഗം നിശ്ചിത ഇടവേളകളിൽ മടക്കി നല്കുന്നു. കാലാവധി കൂടുന്തോറും ലഭിക്കുന്ന തുകയുടെ ശതമാനവും കൂടുന്നു. ഉദാഹരണത്തിന്, ഒരാൾ 20 വർഷം കാലാവധിയുളള കാഷ് അഷ്വർ പോളിസി എടുത്തുവെന്നു കരുതുക. അഞ്ച്, 10, 15 വർഷങ്ങളിൽ സം അഷ്വേഡ് തുകയുടെ 20 ശതമാനം വീതം മടക്കി നല്കും. ഇരുപത്തിയെട്ടു വർഷം കാലാവധിയുളള പോളിസിയിൽ 7, 14, 21 വർഷങ്ങളിൽ സം അഷ്വേഡ് തുകയുടെ 30 ശതമാനം മടക്കിക്കിട്ടും.

കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയ്ക്കു സം അഷ്വേഡ് തുകയുടെ 60 ശതമാനവും ബോണസും ലഭിക്കും. ഒരു വയസാണ് പദ്ധതിയിൽ ചേരാൻ വേണ്ട കുറഞ്ഞ പ്രായം. ഏറ്റവും കുറഞ്ഞ മച്യൂരിറ്റി കാലയളവ് 18 വർഷമായിരിക്കും. പ്രീമിയം അടവ് തവണ, സ്ത്രീകൾ, ഉയർന്ന സം അഷ്വേഡ് തുക എന്നിവയ്ക്ക് പ്രീമിയത്തിൽ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. പോളിസിയിൽ വായ്പ എടുക്കുവാനും സാധിക്കും.

നിശ്ചയിക്കപ്പെട്ട കാലയളവുകളിൽ ഒരുമിച്ചൊരു തുക തിരികെ നല്കുന്ന പോളിസിയാണ് ബജാജ് അലയൻസ് കാഷ് അഷ്വർ. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉയർന്നുവരുന്ന ആവശ്യങ്ങൾക്ക് ഇതു ഉപയോഗിക്കുവാൻ സാധിക്കും. ഉയർന്ന റിട്ടേൺ ലഭിക്കുന്നതിനാൽ ധനകാര്യ സംരംക്ഷണവും ഈ പോളിസി ലഭ്യമാക്കുന്നുവെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അഞ്ജു അഗർവാൾ പറഞ്ഞു.

സം അഷ്വേഡ് തുകയും ബോണസുമാണ് (കുറഞ്ഞത് അടച്ച പ്രീമിയത്തിന്റെ 105 ശതമാനം) മരണം സംഭവിച്ചാൽ പോളിസി ഉടമയുടെ ആശ്രിതർക്കു കാഷ് അഷ്വർ വാഗ്ദാനം ചെയ്യുന്നത്. ചെറിയ പ്രീമിയം കൊടുത്ത് റൈഡർ എടുക്കുവാനും അവസരമുണ്ട്.