27
Saturday
April 2024
April 2024
എൽഐസിയുടെ ലക്ഷ്യം 3 കോടി പുതിയ പോളിസികൾ
Posted on: July 8, 2015
മുംബൈ : എൽഐസി 2015-16 ൽ 3 കോടി പുതിയ പോളിസികളിൽ നിന്നായി 31,000 കോടിയുടെ പ്രീമിയം വരുമാനം ലക്ഷ്യമിടുന്നതായി ചെയർമാൻ എസ്. കെ. റോയ് പറഞ്ഞു. നടപ്പുവർഷം ഒന്നാം ക്വാർട്ടറിൽ 31 ശതമാനം വളർച്ചയോടെ 5,700 കോടി രൂപ വരുമാനം നേടി.
മത്സരക്ഷമതയും പ്രഫണലിസവും വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് എൽഐസി. വിപണനതന്ത്രങ്ങൾ കാലോചിതമായി പുനരവലോകനം ചെയ്യുന്നുണ്ടെന്നും എസ്. കെ. റോയ് പറഞ്ഞു.
അതേസമയം ഇൻഷുറൻസ് വിപണിയിൽ എൽഐസിയുടെ മേൽക്കൈ നഷ്ടമാകുന്നതായാണ് വിലയിരുത്തൽ. 2014-15 ൽ ന്യു പ്രീമിയം ബിസിനസിൽ 69.21 ശതമാനം കുറവുണ്ടായി. വിപണി വിഹിതം 75 ശതമാനത്തിൽ നിന്ന് 69 ശതമാനമായി കുറഞ്ഞു.
TAGS: First Premium Income | LIC | Life Insurance Corporation |