ടാറ്റാ ഹൗസിംഗിന് 1,500 കോടിയുടെ രണ്ട് പദ്ധതികൾ

Posted on: February 17, 2015

Tata-Housing-projects-big

മുംബൈ : ടാറ്റാ ഹൗസിംഗ് മുംബൈയിലും കോൽക്കത്തയിലുമായി 1,500 കോടി രൂപ മുതൽമുടക്കുള്ള രണ്ട് റിയൽഎസ്റ്റേറ്റ് പദ്ധതികൾ പ്രഖ്യാപിച്ചു. 700 യൂണിറ്റുകളുള്ള ലക്ഷ്വറി ഹൗസിംഗ് പദ്ധതിയാണ് മുംബൈയിൽ നടപ്പാക്കുന്നത്. മുതൽമുടക്ക് 600 കോടി രൂപ.

കോൽക്കത്തയിൽ 2.500 യൂണിറ്റുകളുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.പല ഘട്ടങ്ങളായി പൂർത്തീകരിക്കുന്ന പദ്ധതിക്ക് 800-900 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ടാറ്റാ ഹൗസിംഗിന്റെ ഭവനപദ്ധതികൾ ഫെബ്രവരി 18 വരെ ബുക്ക് ചെയ്യുന്നവർക്ക് 7.99 ശതമാനം നിരക്കിൽ പ്രത്യേക ഭവനവായ്പയും പ്രഖ്യാപിച്ചിട്ടുണ്ട്. 25 പദ്ധതികളിലായി 2,000 യൂണിറ്റുകളാണ് ടാറ്റാ ഹൗസിംഗ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്.