സൂപ്പർ പ്ലാസ്റ്റർ സിമന്റുമായി രാംകോ

Posted on: August 3, 2021

കൊച്ചി : പ്രമുഖ സിമന്റ് നിര്‍മാതാക്കളായ ”രാംകോ സിമന്റ്‌സ്’, പ്ലാസ്റ്ററിംഗിനും ഇഷ്ടികപ്പണികള്‍ക്കും വേണ്ടി ‘രാംകോ സൂപ്പര്‍ പ്ലാസ്റ്റര്‍’ എന്നപേരില്‍ പ്രത്യേക ഉത്പന്നം വിപണിയില്‍ അവതരിപ്പിച്ചു. കുറഞ്ഞ മിശ്രിത നഷ്ടം, കൂടുതല്‍ ഉത്പാദനക്ഷമത, 10 ശതമാനത്തില്‍ കൂടുതല്‍ പ്ലാസ്റ്ററിംഗ് വ്യാപ്തി, മികച്ച ഫിനിഷ്, വിള്ളല്‍രഹിത തേപ്പ്, കൂടുതല്‍ ഈട് തുടങ്ങിയ സവിശേഷതകള്‍ അടങ്ങിയതാണ് രാംകോ സൂപ്പര്‍ പ്ലാസ്റ്റര്‍ സിമന്റ് എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. എം-സാന്‍ഡുമായി ചേര്‍ന്ന് കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും ഇത് കാഴ്ചവെയ്ക്കുന്നുവെന്ന് രാംകോ സിമന്റ്‌സ് സി.ഇ.ഒ. എ.വി. ധര്‍മകൃഷ്ണന്‍ പറഞ്ഞു.

ശരിയായ ഉപയോഗത്തിന് ശരിയായ ഉത്പന്നം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ സ്‌പെഷ്യലൈസ്ഡ് ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) ബാലാജി കെ. മൂര്‍ത്തി പറഞ്ഞു.

ഉയര്‍ന്ന ഭാരം വഹിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സിമന്റ് അല്ല ഇതെന്നും പ്ലാസ്റ്ററിംഗിനും ഇഷ്ടിക ജോലികള്‍ക്കും മാത്രമേ ഇത് ഉപയോഗിക്കാവൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ചെറിയ ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ പ്രാപ്തമായ രീതിയില്‍ 25 കിലോയുടെ ചാക്കിലാണ് രാംകോ സൂപ്പര്‍ ഫാസ്റ്റര്‍ സിമന്റ് വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.ആര്‍. വെങ്കിട്ടരാമ രാജ പറഞ്ഞു.

 

TAGS: Ramco Cements |