അസറ്റ് ഹോംസ് പരിസ്ഥിതിദിന പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു

Posted on: June 7, 2021

കൊച്ചി : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസറ്റ് ഹോംസ് ബിയോണ്ട് സ്‌ക്വയര്‍ഫീറ്റ് പ്രഭാഷണപരമ്പര സംഘടിപ്പിച്ചു. നഗരവത്കരണം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, നാട്ടിന്‍പുറങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മാതൃകകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനും ടെറുമോ പെന്‍പോള്‍ സ്ഥാപകനുമായ സി. ബാലഗോപാല്‍ പറഞ്ഞു. പ്രഭാഷണപരമ്പരയില്‍ പരിസ്ഥിതിദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. സുനില്‍കുമാറും പരിപാടിയില്‍ സംസാരിച്ചു. ലോക പരിസ്ഥിതി, ജല, പാര്‍പ്പിട ദിനങ്ങളിലായി വര്‍ഷത്തില്‍ മൂന്നു തവണയാണ് അസറ്റ് ഹോംസ് ബിയോണ്ട് സ്‌ക്വയര്‍ഫീറ്റ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്.

 

TAGS: Asset Homes |