സർക്കുലർ ഇക്കോണമി പോളിസിയുമായി കൊച്ചി മെട്രോ

Posted on: December 22, 2020

കൊച്ചി : നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തനത്തിലും സുസ്ഥിര വികസനം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ‘സര്‍ക്കുലര്‍ ഇക്കോണമി’ നയം പ്രാവര്‍ത്തികമാക്കുന്നു.

മൂല്യം ഉറപ്പാക്കുക, നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തക്കള്‍ കൂടുതല്‍ ഫലവത്തായി ഉപയോഗിക്കുക, പുനരുപയോ സാധ്യമായിടത്ത് അതുറപ്പാക്കുക തുടങ്ങി ആഗോളതലത്തില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന നിര്‍മാണ സംസ്‌കാരമാണ് സര്‍ക്കുലര്‍ ഇക്കോണമി. പുനരുപയോഗം സാധ്യമായവ നിര്‍മാണത്തിന് ഉപയോഗിക്കുന്നതുവഴി ചെലവു കുറയ്ക്കാന്‍ കഴിയും. പ്രാദേശികമായി ലഭിക്കുന്ന നിര്‍മാണ വസ്തുക്കളും ഉപയോഗിക്കും.

മെട്രോയുടെ ഭാവി നിര്‍മാണത്തില്‍ ഈ നയം ഉള്‍ക്കൊള്ളിക്കുമെന്നു കെഎംആര്‍എല്‍ എംഡി അല്‍കേഷ്‌കുമാര്‍ ശര്‍മ പറഞ്ഞു. മെട്രോ സ്റ്റേഷനുകളുടെ കവാടങ്ങളില്‍ സിമന്റിനും കോണ്‍ക്രീറ്റിനും പകരം പരമാവധി സ്റ്റീല്‍ ഉപയോഗിക്കു-കെഎംആര്‍എല്‍ അറിയിച്ചു.

 

TAGS: Kochi Metro |