ലാഡര്‍ ക്യാപ്പിറ്റല്‍ ഹില്‍ അപ്പാര്‍ട്ട്മെന്റുകളുടെ വില്പന തുടങ്ങി

Posted on: November 2, 2020

തിരുവനന്തപുരം: കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്(ലാഡര്‍) തിരുവനന്തപുരം പാങ്ങപ്പാറയില്‍ നിര്‍മിക്കുന്ന അപ്പാര്‍ട്ട്മെന്റുകളുടെ ആദ്യവില്പനയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

ലാഭനഷ്ടം നോക്കാതെ സഹകരണമേഖലയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന ലാഡറിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനുതന്നെ മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

‘ലാഡര്‍ ക്യാപ്പിറ്റല്‍ ഹില്‍’ എന്ന പേരിലുള്ള അപ്പാര്‍ട്ട്മെന്റ് പദ്ധതിയുടെ ഭാഗമായി 23 നിലകളിലായി 222 അപ്പാര്‍ട്ട്മെന്റുകളാണ് ഉയര്‍ന്നുവരുന്നത്. 2 ബി.എച്ച്.കെ., 3 ബി.എച്ച്.കെ., 3 ബി.എച്ച്.കെ. ഡ്യൂപെക്സ് എന്നീ വിഭാഗങ്ങളിലായി മികച്ച ഗുണനിലവാരമുള്ള വസ്തുക്കളാലാണ് അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മിക്കുന്നത്.

ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷനായി. ഡയറക്ടര്‍ എം.പി. സാജു സ്വാഗതവും ജനറല്‍ മാനേജര്‍ കെ.വി. സുരേഷ് ബാബു നന്ദിയും പറഞ്ഞു.

TAGS: Ladder Kerala |