ലാഡർ കൊച്ചി ശാഖ തുറന്നു

Posted on: November 15, 2019

കൊച്ചി : അപ്പാര്‍ട്ട്‌മെന്റ് ഫ്‌ളാറ്റ്, മള്‍ട്ടിപ്ലെക്‌സ്, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയിലെ പ്രഥമ ഫെഡറല്‍ സംഘമായ ലാഡറിന്റെ ശാഖ കെ. ബാബു ഉദ്ഘാടനം ചെയ്തു. എം. എം. മോനായി ആദ്യ നിക്ഷേപം സ്വീകരിച്ചു. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, സ്മാര്‍ട്‌സിറ്റി സിഇഒ മനോജ് നായര്‍, കൗണ്‍സിലര്‍മാരായ സുധ ദിലീപ്, ഗ്രേസി ബാബു ജേക്കബ്, എം വി ആര്‍ കാന്‍സര്‍ സെന്റര്‍ വൈസ് ചെയര്‍മാന്‍ വി. എ. ഹസ്സന്‍, എം. പി. സാജു, എം. വീരാന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.