സുരക്ഷിത പെയിന്റിംഗ് സേവനവുമായി ഏഷ്യന്‍ പെയിന്റ്‌സ്

Posted on: June 3, 2020

തൃശൂര്‍ : പെയിന്റിംഗ് തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്കായി സേഫ് പെയ്ന്റിംഗ് സര്‍വീസുമായി ഏഷ്യന്‍ പെയിന്റ്‌സ്.

ലോക്ക്ഡൗണ്‍ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചതു പെയിന്റിംഗ് തൊഴിലാളികളെയാണ്. സുരക്ഷാ ക്രമീകരണങ്ങളും സാനിറ്റൈസേഷന്‍ നടപടികളും ജോലിതുടരാന്‍ പെയിന്റിംഗ് തൊഴിലാളികള്‍ക്കു പ്രചോദനമായിട്ടുണ്ട്. വിദഗ്ധ പെയിന്റര്‍മാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും വെര്‍ച്വല്‍ ക്ലാസുകള്‍ വഴി ഏഷ്യന്‍ പെയിന്റ്‌സ് പരിശീലനം നല്‍കുന്നുണ്ട്.

വാട്‌സ് ആപ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളും കോണ്‍കോള്‍, വീഡിയോ എന്നിവയുമുണ്ട്. പെയിന്റിംഗ് തൊഴിലാളികള്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഏഷ്യന്‍ പെയിന്റ്‌സ് എംഡിയും സിഇഒയുമായ അമത് സിംഗര്‍ പറഞ്ഞു.

താപനില പരിശോധന, പിപിഇ കിറ്റ്, ഹാന്‍ഡ് സാനിറ്റൈസര്‍, മാസ്‌ക് എന്നിവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വൈറോപ്രോടെക്‌സര്‍ഫസ് സാനിറ്റൈസര്‍ ഉപയോഗിച്ച് സൈറ്റ് പ്രദേശം അണുവിമുക്തമാക്കിയശേഷമാണഅ ജോലികള്‍ ആരംഭിക്കുക. അവസാന പണികള്‍ക്കുശേഷം സ്‌പേസ് സാനിറ്റൈസര്‍ ഉപയോഗിച്ച് വീട് അണുവിമുക്തമാക്കും. മാസ്‌കും ഗ്ലൗസുമെല്ലാം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

TAGS: Asian Paints |