നിളയ വാൾപേപ്പറുമായി ഏഷ്യൻ പെയിന്റ്‌സ്

Posted on: February 16, 2018

കൊച്ചി : പാശ്ചാത്യ രാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള ചുമർ ആവരണങ്ങൾ ഏഷ്യൻ പെയിന്റ്‌സ് വിപണിയിൽ അവതരിപ്പിച്ചു. നിളയ എന്ന ഈ വാൾപേപ്പറിന്റെ രൂപകൽപന നിർവഹിച്ചിരിക്കുന്നത് ഇന്ത്യയിലെ മുൻനിര ഡിസൈനർ സബ്യ സാചിയാണ്.

ഇന്ത്യയിൽ വാൾപേപ്പറിന്റെ അലങ്കാര സാധ്യതകൾ ഏറെയാണ്. കാലാവസ്ഥ വ്യതിയാനങ്ങളിൽ നിളയ-യെപ്പറ്റി വേവലാതിപ്പെടുകയും വേണ്ട. ഇന്ത്യൻ പരിസ്ഥിതിക്കും സാഹചര്യങ്ങൾക്കും അനുസൃതമാണ് നിളയയുടെ രചന. ഏഷ്യൻ പെയിന്റ്‌സിന്റെ സ്വന്തം പെയിന്റിംഗ് സർവീസും, പരിശീലനം സിദ്ധിച്ച ജീവനക്കാരുമാണ് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിളയ സ്ഥാപിക്കുക.

സബ്യ സാചിയുടെ ഓരോ രചനയും വിസ്മയമാണ്. പരമ്പരാഗത കലാരൂപങ്ങളും വാൾപേപ്പറുകളിൽ ഇടംപിടിച്ചിട്ടുണ്ട്. മുഗൾ ഗാർഡനും ഫ്രഞ്ച് വാസ്തുശിൽപ കലയുമെല്ലാം സാബ്യ സാചി തന്റെ രചനകളിൽ ആവാഹിച്ചിട്ടുണ്ട്. മാതളം, ഇൻഡിഗോ, ആഴക്കടൽ പച്ച, ക്രിംസൺ, റോസ്, ചന്ദനം എന്നീ നിറങ്ങളിൽ നിളയ തെരഞ്ഞെടുക്കാവുന്നതാണ്.

TAGS: Asian Paints |