തകര്‍ക്കലല്ല നിര്‍മ്മാണമാണ് വാര്‍ത്തകളാകേണ്ടത് : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ്

Posted on: September 30, 2019

തിരുവനന്തപുരം : പ്രകൃതിക്കിണങ്ങുന്നതും സര്‍ഗാത്മകവുമായ നിമ്മാണ പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തകളാകുന്നതു വഴി സമൂഹത്തിനുണ്ടതാകുന്ന ആത്മവിശ്വാസവും, അറിവും, പോസിറ്റീവായ സാമൂഹിക മനസ്സ് ഉണ്ടാക്കുമെന്ന് ഇന്ത്യന്‍ ആര്‍ക്കിടെക്ട്‌സ് സംഘടന. തിരുവനന്തപുരത്ത് കോവളം സമുദ്രാ റിസോര്‍ട്ടില്‍ ഒക്ടോബര്‍ 3, 4 തീയതികളില്‍ നടക്കുന്ന അഖിലേന്ത്യ ആര്‍ക്കിടെക്ട്ചര്‍ സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് പ്രതിനിധികള്‍. പ്രകൃതിയോടിണങ്ങുന്ന നിര്‍മ്മാണങ്ങള്‍ പോലും കൂടുതല്‍ സര്‍ഗാത്മകമാകുന്ന രീതിയിലുള്ളതാകണമെന്ന് സമ്മേളനത്തിന്റെ തിരുവനന്തപുര0 ചാപ്റ്റര്‍ ചെയര്‍മാന്‍ എന്‍. മഹേഷ് അഭിപ്രായപ്പെട്ടു.

ദേശീയ തലത്തില്‍ ശ്രേദ്ധേയമായ ആര്‍ക്കിടെക്ചറല്‍ മികവുകള്‍ക്കുള്ള 2018 ലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക് പുരസ്‌ക്കാരങ്ങള്‍ കോവളത്ത് ഒക്ടോബര്‍ 3, 4 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രഖ്യാപിക്കും. തിരുവനന്തപുരം ആര്‍ക്കിടെക്ചര്‍ ആന്‍ഡ് എസ്തറ്റിക് സെലിബ്രേഷന്‍ ( TAAC ) പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ശ്രേദ്ധേയമായ ആര്‍ക്കിടെക്ചറല്‍ മികവുകള്‍ക്കുള്ള 2018 ലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക് പുരസ്‌ക്കാരങ്ങള്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. തിരുവനന്തപുരം ആര്‍ക്കിടെക്ചര്‍ ആന്‍ഡ് എസ്തറ്റിക് സെലിബ്രേഷന്‍ ( TAAC ) പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

വീടുകളുടെ ഇന്ററ്റീരിയര്‍, വ്യാവസായിക യൂണിറ്റുകളുടെ രൂപകല്‍പന, സാമൂഹിക പ്രതിബദ്ധതയുള്ള നിര്‍മ്മാണ രീതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റാലിറ്റി മേഖലയിലുള്ള സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ലാന്‍ഡ്‌സ്‌കേപി0ഗ്, തുടങ്ങിയ നിരവധി മേഖലയിലുള്ള ആര്‍ക്കിടെക്ചറല്‍ വൈദ്ധ്യങ്ങളുടെ പ്രദര്‍ശനവും, പുരസ്‌ക്കാര പ്രഖ്യാപനവുമാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, അന്താരാഷ്ട്ര തലത്തിലും തിരഞ്ഞെടുത്തിട്ടുള്ള രൂപ കല്‍പ്പനകള്‍, ആര്‍ക്കിടെക്ചറല്‍ വിദ്യാര്‍ത്ഥി സമൂഹമുള്‍പ്പെടെയുള്ള, ആസ്വാദകര്‍ക്ക് കാണുവാനും, പങ്കെടുത്ത് വിശകലനം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 82 ഓളം പ്രദര്‍ശനങ്ങള്‍ കാണുന്നതിനൊപ്പം, ദേശീയ അന്തര്‍ദേശീയ രംഗത്ത് പ്രഗത്ഭരായ ആര്‍ക്കിടെക്കുകളുമായി സംവദിക്കാനും, കലാ സാംസ്‌ക്കാരിക മേഖലയിലുള്ള ആശയ കൈമാറ്റത്തിനും, ആര്‍ക്കിടെക്ചര്‍ രംഗത്തുള്ള പുതിയ പ്രവണതകളെപ്പറ്റി മനസ്സിലാക്കാനുമുള്ള വേദിയായി സമ്മേളന0 മാറുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രഗത്ഭ ആര്‍ക്കിടെക്കുകളായ നീല്‍കാന്ത് ഛയ, മെയര്‍ടോ വിതാര്‍ഡ്, ജര്‍മി സ്മിത്, ജെയ്മിനി മോഹ്ത, തുടങ്ങിയവരാണ് മുഖ്യ പ്രഭാഷകര്‍, ആര്‍ക്കിടെക് കെ. ഡി. രവീന്ദ്രന്‍, മധുര പ്രേമതിലകെ, സമീപ് പദേര, ജയകുമാര്‍ പിള്ള, കമല്‍ മാലിക്, വിനിത് മിര്‍ക്കര്‍, ഹബീബ് ഖാന്‍, ദുര്‍ഗാനന്ത് ബല്‍സാവര്‍, എസ്. ഗോപകുമാര്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള ജൂറി അംഗങ്ങളാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുന്നത്. ആര്‍ക്കിടെക്ട് സൈജു മുഹമ്മദ് ബഷീര്‍, ആര്‍ക്കിടെക്ട് എന്‍. മഹേഷ്, ജയകൃഷ്ണന്‍ കെ. ബി,. കൃഷ്ണന്‍ പോറ്റി. തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.