ആർക്കിടെക്റ്റുകളുടെ സാമൂഹ്യ പ്രതിബദ്ധത ഗ്ലാഘനീയം : മന്ത്രി ബാബു

Posted on: July 29, 2015

IIA--Installation-Big

കൊച്ചി : ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങിച്ചെന്ന് സേവനങ്ങൾ ലഭ്യമാക്കാനുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആർക്കിടെക്റ്റ്‌സ് (ഐഐഎ) കേരള ഘടകത്തിന്റെ തീരുമാനം ഗ്ലാഘനീയമാണെന്ന് എക്‌സൈസ്, ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു പറഞ്ഞു. ഐഐഎ കേരള ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. പാവപ്പെട്ടവർക്ക് വീടുകളുടെ ഡിസൈൻ സൗജന്യമായി ചെയ്തു കൊടുക്കാനുള്ള ആർക്കിടെക്റ്റുകളുടെ സന്നദ്ധതയും പ്രശംസനീയമാണെന്ന് ബാബു അഭിപ്രായപ്പെട്ടു.

ഐഐഎ കേരള ഘടകത്തിന്റെ പുതിയ ചെയർമാൻ ബി. ആർ. അജിത്തും മറ്റ് ഭാരവാഹികളും സ്ഥാനമേറ്റെടുത്ത ചടങ്ങ് കൗൺസിൽ ഓഫ് ആർക്കിറ്റെക്ചർ ദേശീയ പ്രസിഡന്റ് ഉദയ് ഗഡ്കരി ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിയുന്ന ചെയർമാൻ ജെഫ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഇന്നസെന്റ് എംപി, ഐഐഎ ദേശീയ ജോയിന്റ് സെക്രട്ടറി ലാലിച്ചൻ സഖറിയാസ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ. രാധാകൃഷ്ണൻ ബി.ആർ. അജിത്, ഐഐഎ കേരള ചാപ്റ്റർ വൈസ് ചെയർമാൻ എൽ. ഗോപകുമാർ, ജോയിന്റ് സെക്രട്ടറി ജി. ജയകൃഷ്ണൻ, ട്രഷറർ അശോക് പുതിയാൻ, സ്ഥാനമൊഴിയുന്ന സെക്രട്ടറി പ്രമോദ് കുമാർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രഫ. ബിനുമോൾ ടോം എന്നിവർ പ്രസംഗിച്ചു.