എസിസി ഗോൾഡ് വാട്ടർഷീൽഡ് സിമന്റ് വിപണിയിൽ

Posted on: September 29, 2019

കോഴിക്കോട് : എസിസി പുതിയ ഗോൾഡ് വാട്ടർഷീൽഡ് സിമന്റ് കേരള വിപണയിൽ അവതരിപ്പിച്ചു. മോർട്ടാർ, പ്ലാസ്റ്റർ, കോൺക്രീറ്റ് എന്നിവയിലേക്ക് വെള്ളം ഇറങ്ങിച്ചെല്ലുന്നത് തടയുന്ന തരത്തിലുള്ള ഏക ഹൈഡ്രോളിക് സിമന്റാണിതെന്ന് നിർമാതാക്കൾ അറിയിച്ചു.

കരുത്തുറ്റതും ഏറെ നാൾ ഈടുനിൽക്കുന്നതുമായ വീടുകൾ പണിയാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ എസിസി ഗോൾഡ് വാട്ടർഷീൽഡ് സിമന്റ് ഉപകാരപ്പെടുമെന്ന് കേരള സെയിൽസ് മേധാവി കാർത്തിക് എസ് അയ്യർ പറഞ്ഞു.

ഈർപ്പ പ്രതിരോധമുള്ള പുതിയ പാക്കേജിംഗിൽ ഉത്പന്നം വിപണിയിൽ എത്തിക്കുന്നതിലൂടെ ഗുണനിലവാരത്തിൽ കൃത്യത ഉറപ്പുവരുത്താൻ കഴിയുമെന്നും നിർമാതാക്കൾ അവകാശപ്പെട്ടു. റീജണൽ കസ്റ്റമർ സർവീസ് മേധാവി ഡോ. ആർ. മണികണ്ഠൻ, റീജണൽ എച്ച് ആർ മേധാവി സുബ്രഹ്മണ്യൻ അയ്യർ, ഏരിയ മാനേജർ ശ്രീകാന്ത് വിജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.