ബി. ആർ. അജിത്തിന് ഓണററി പ്രഫസർ പദവി

Posted on: December 29, 2019

കൊച്ചി : വൈറ്റില സിൽവർ സാൻഡ് ഐലൻഡിൽ പ്രവർത്തിക്കുന്ന ഏഷ്യൻ സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചർ ആന്റ് ഇന്നൊവേഷൻസ് (ആസാദി) ചെയർമാനും ഡയറക്ടറുമായ ആർകിടെക്ട് ബി.ആർ.അജിത്തിന് അക്കാദമിക് യൂണിയൻ ഓഫ് ഓക്സ്ഫോഡിന്റെ ഓണററി പ്രഫസർ പദവി ലഭിച്ചു. ഓക്സ്ഫോഡിൽ നടന്ന സമ്മിറ്റ് ഓഫ് ലീഡേഴ്സ് 2019 ൽ യൂറോപ്പ് ബിസിനസ് അസംബ്ലി ഡയറക്ടർ ജനറൽ പ്രഫ. ജോൺ നെറ്റിംഗ്,ഗ്ലോബൽ ക്ലബ് ഓഫ് ലീഡേഴ്സ് പ്രസിഡന്റും, ന്യൂ വേൾഡ് ഇൻസൈറ്റ് ലിമിറ്റഡ് സിഇഒയുമായ ക്രീസ്റ്റീന ബ്രിഗ്സ് എന്നിവർ ബി.ആർ അജിത്തിനെ സർട്ടിഫിക്കറ്റൂം, ഗൗണും നൽകി ആദരിച്ചു.

അഞ്ച് ഭൂഖണ്ഡങ്ങളിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭർ പങ്കെടുത്ത സമ്മിറ്റിൽ കൂടുതൽ ഓണററി പദവികൾ ലഭിച്ചത് വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വൈസ് ചാൻസ്‌ലർമാർക്കാണ്. ആസാദി കോളേജിലൂടെ ആർക്കിടെക്ച്ചർ മേഖലയിൽ നടപ്പാക്കിയ നൂതന ആശയങ്ങൾ ദേശീയ തലത്തിലും, അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയിരുന്നു. ആർക്കിടെക്ച്ചർ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് ഓണററി പദവി നൽകി ആർകിടെക്ട് ബി. ആർ.അജിത്തിനെ ആദരിച്ചത്.