ആസാദി കോളേജിലെ ഏഴാമത് ബാച്ച് ഉദ്ഘാടനം ചെയ്തു

Posted on: August 10, 2019

ഏഷ്യൻ സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചർ ആൻഡ് ഡിസൈൻ ഇന്നോവേഷൻസിലെ ഏഴാമത് ബാച്ചിന്റെ ഉദ്ഘാടനം മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി.തോമസ് നിർവഹിക്കുന്നു. ദേവി അജിത്ത്, ചെയർമാൻ ആർകിടെക്റ്റ് ബി.ആർ അജിത്ത്, പ്രൻസിപ്പൽ എസ്.ആർ. വിപിൻ, രജിസ്ട്രാർ അജിത്ത് ഭാസ്‌കർ എന്നിവർ സമീപം.

കൊച്ചി : വൈറ്റില സിൽവർ സാൻഡ് ഐലൻഡിൽ പ്രവർത്തിക്കുന്ന ആർക്കിടെക്ച്ചർ കോളേജായ ഏഷ്യൻ സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചർ ആൻഡ് ഡിസൈൻ ഇന്നോവേഷൻസിലെ ഏഴാമത് ബാച്ചിന്റെ ഉദ്ഘാടനം മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി.തോമസ് നിർവഹിച്ചു. പുതിയ ബാച്ചിൽ 40 വിദ്യാർഥികളൾക്ക് അഡ്മിഷൻ ലഭിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പുതിയതായി അഡ്മിഷൻ ലഭിച്ച ഓരോ കുട്ടിയും ഓരോ വൃക്ഷതൈകൾ ക്യാമ്പസിൽ നട്ടു. നടീലിന്റെ ഉദ്ഘാടനം ഒറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സിന്റെ റീജിയണൽ മേധാവി സി.വി. റാവു നിർവഹിച്ചു.

കുട്ടികളിൽ പ്രകൃതിയോടുള്ള പ്രതിബദ്ധത വളർത്തുന്നതിന്റെ ഭാഗമായാണ് വൃക്ഷതൈകൾ നട്ട് പ്രവേശനോൽസവം സംഘടിപ്പിച്ചതെന്ന് പ്രമുഖ ആർക്കിടെക്റ്റും കോളേജ് ചെയർമാനും, ഡയറക്ടറുമായ ബി.ആർ.അജിത്ത് പറഞ്ഞു. സീനിയർ കുട്ടികൾ ക്യാമ്പസിലെ 50 സെന്റ് സ്ഥലത്ത് നെൽകൃഷിയും നടത്തിവരുന്നു. കഴിഞ്ഞ വർഷത്തെ എം.ജി യൂണിവേഴ്സിറ്റിയുടെ ബാച്ചിലർ ഓഫ് ആർക്കിടെക്ച്ചർ (ബി ആർക്ക്) ഡിഗ്രിയുടെ ഒന്നും, ആറും റാങ്കുകൾ ആസാദിയിലെ വിദ്യാർത്ഥിനികൾക്കായിരുന്നു. പ്രവേശനോൽസവത്തിൽ പ്രിൻസിപ്പൽ എസ്. ആർ. വിപിൻ, ദേവി അജിത്ത്, പ്രൊഫ. സാവിത്രി നായർ, അജിത്ത് ഭാസ്‌കർ, പ്രഭോഷ്, തുടങ്ങിയർ പ്രസംഗിച്ചു.