ബംഗലുരുവിൽ മഹീന്ദ്ര ലൈഫ്‌സ്‌പേസ് പാർപ്പിട പദ്ധതി

Posted on: June 25, 2015

Mahindra-Lifespace-Windchim

ബംഗലുരു : മഹീന്ദ്ര ലൈഫ്‌സ്‌പേസ് ബംഗലുരുവിൽ രണ്ട് പാർപ്പിട പദ്ധതികൾ നടപ്പാക്കുന്നു. ബെന്നാർഘട്ട റോഡിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന് സമീപം 5.8 ഏക്കർ സ്ഥലത്താണ് 450 കോടിയുടെ പദ്ധതി. 403 പ്രീമിയം (3 ബെഡ്‌റും, 4ബെഡ്‌റൂം) അപ്പാർട്ട്‌മെന്റുകളാണുള്ളത്. 1.3 കോടി രൂപ മുതലാണ് വില. ലോൺ ടെന്നീസ് കോർട്ട്, സ്വിമ്മിംഗ് പൂൾ, ക്ലബ് ഹൗസ്, ബാസ്‌ക്കറ്റ് ബോൾ കോർട്ട്, മിനിപ്ലെക്‌സ് തുടങ്ങിയ നിരവധി സൗകര്യങ്ങളും വിൻഡ്‌ചൈംസിലുണ്ട്.

ബംഗലുരുവിലെ മഹീന്ദ്രയുടെ ആദ്യ പദ്ധതിയാണ് വിൻഡ്‌ചൈംസ്. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ സബ്‌സിഡയറിയായ എസ് സി എം റിയൽഎസ്റ്റേറ്റ് (സിംഗപ്പൂർ) പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.