സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ പുതിയ ക്രെഡിറ്റ് കാർഡ് – അൾട്ടിമേറ്റ്

Posted on: September 20, 2017

കൊച്ചി : സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് അൾട്ടിമേറ്റ് എന്ന പേരിൽ പുതിയ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. നിലവിൽ വിപണിയിൽ ഏറ്റവും കൂടുതൽ റിവാർഡ് പോയിന്റുള്ള ക്രെഡിറ്റ് കാർഡാണിത്. ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ കാഷ് ബാക്ക് സഹിതമാണ് അൾട്ടിമേറ്റ് എത്തിയിരിക്കുന്നത്. ലക്ഷ്വറി ഹോട്ടലുകൾ, രാജ്യത്തിനകത്തും പുറത്തുമുള്ള 170 ഗോൾഫ് കോഴ്‌സുകൾ എന്നിവയിലും പുതിയ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം. 5000 രൂപ മാത്രമാണ് കാർഡിനുള്ള ചെലവ്. പക്ഷെ അതേ സമയം ആദ്യത്തെ 3 മാസത്തിനുള്ളിൽ ചില പ്രത്യേക ട്രാവൽ പോർട്ടലുകൾ വഴി യാത്ര പോകുമ്പോൾ 10000 രൂപ കാഷ് ബാക്ക് ലഭിക്കും.

തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അൾട്ടിമേറ്റ് പുറത്തിറക്കിയിരിക്കുന്നതെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് റീട്ടെയ്ൽ ബാങ്കിംഗ് കൺട്രി ഹെഡ് ശ്യാമൾ സക്‌സേന പറഞ്ഞു. ഉയർന്ന വരുമാനക്കാരായ ഉപഭോക്താക്കൾക്ക് ഏറെ അനുയോജ്യമാണ് അൾട്ടിമേറ്റെന്നും അദേഹം വ്യക്തമാക്കി

കാർഡിൽ ഒരു റിവാർഡ് പോയിന്റ് ഒരു രൂപക്ക് തുല്യമാണ്. ലോകത്തെ 900 വിമാനത്താവളങ്ങളിൽ കോംപ്ലിമെന്ററി ആക്‌സസ് ലഭിക്കും. ഇന്ത്യയിലെ 20 പ്രീമിയർ ഗോൾഫ് കോഴ്‌സുകളിലും ആഗോള തലത്തിൽ 150 ഗോൾഫ് കോഴ്‌സുകളിലും കാർഡ് ഉടമകൾക്ക് കോംപ്ലിമെന്ററി ആക്‌സസ് ലഭിക്കും. ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ 5 ശതമാനം കാഷ് ബാക്കും ഉണ്ടായിരിക്കും.