കോവിഡ് 19 : സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് അഞ്ച് കോടി രൂപ നല്‍കും

Posted on: April 3, 2020

കൊച്ചി : കോവിഡ് 19 ന് എതിരായ രാജ്യത്തിന്റെ പോരാട്ടത്തിനു പിന്തുണയേകി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് അഞ്ചു കോടി രൂപ സംഭാവന നല്‍കും. കൂടാതെ കുടിയേറ്റ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ബാങ്ക് വിവിധ എന്‍ജിഒകളുമായി സഹകരിക്കും. അവശ ജനവിഭാഗങ്ങള്‍ക്കു റേഷന്‍, ഭക്ഷണം, മറ്റ് ആവശ്യ വസ്തുക്കള്‍ തുടങ്ങിയവ എത്തിക്കാനായി യുണൈറ്റഡ് വേ ഓഫ് മുംബൈ, സ്വദേശ് ഫൗണ്ടേഷന്‍, സി ഐ ഐ ഫൗണ്ടേഷന്‍ തുടങ്ങിയവയുമായും ബാങ്ക് പ്രാരംഭ ഘട്ടത്തില്‍ സഹകരിക്കുക. ഇവരിലൂടെ 70,000 ഗുണഭോക്താക്കള്‍ക്കു ലക്ഷ്യമിടുന്നത്.

 ഏറെ വര്‍ഷങ്ങളായി രാജ്യത്തു പ്രവര്‍ത്തിക്കുന്ന ബാങ്ക് എന്ന നിലയില്‍ ഈ പോരാട്ടത്തില്‍ പങ്കാളിയാകുന്നതു തങ്ങളുടെ ചുമതലയായി കരുതുന്നുവെന്നു സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ഇന്ത്യ സി ഇ ഒ സെറിന്‍ ദാരുവാല പറഞ്ഞു.